വിശ്വാസ വഞ്ചന: ഗൂഗിളിന് യൂറോപ്യന്‍ കമ്മിഷന്റെ 5 ബില്യണ്‍ യൂറോ പിഴ

സാന്‍ഫ്രാന്‍സിസ്‌കോ: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ആഗോള സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിളിന് യൂറോപ്യന്‍ കമ്മിഷന്‍ ആന്റി ട്രസ്റ്റ് ഫൈന്‍ (5 ബില്യണ്‍ യൂറോ) ഏകദേശം 34,?000 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചെന്ന പരാതിയിലാണിത്. 90 ദിവസത്തിനകം ഇതില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ അഞ്ച് ശതമാനം അധിക പിഴ നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.

ഗൂഗിള്‍ തങ്ങളുടെ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയിഡിലെ ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നും ഇതിലൂടെ അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ പ്രേരിപ്പക്കപ്പെടുന്നുവെന്നുമാണ് ഗൂഗിളിനെതിരായ പരാതി. ഇതിന്റെ ഫലമായി വിപണിയിലെ അവരുടെ എതിരാളികള്‍ തളരുന്നതായും പരാതിയില്‍ പറയുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പരോക്ഷമായി നിര്‍ബന്ധിക്കുന്നതിലൂടെ ഗൂഗിളിന് ഏകപക്ഷീയമായ വളര്‍ച്ച ഉണ്ടാകുന്നെന്നും എതിരാളികള്‍ വളരാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ കണ്ടെത്തി. യൂറോപ്പിലെ 90 ശതമാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണ് ടെലിവിഷന്‍ ഷോകള്‍, സിനിമകള്‍, ആപ്പുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതാണ് അവര്‍ ദുരുപയോഗം ചെയ്തത്. അതേസമയം,? ആരോപണങ്ങളെല്ലാം ഗൂഗിള്‍ തള്ളിയിരുന്നു. ആപ്പുകളുടെ ഒരു പാക്കേജ് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അവരുടെ വാദം.

വിശ്വാസവഞ്ചന എന്ന് പറയാവുന്ന കുറ്റത്തിന് സാങ്കേതികമായി ആന്‍ഡ്രോയിഡ് ഫൈന്‍ എന്നാണ് വിളിപ്പേര്. ഇത്തരത്തില്‍ ഗൂഗിളിനെതിരെ മൂന്ന് ആന്റി ട്രസ്റ്റ് കേസുകള്‍ നിലവിലുണ്ട്. പരസ്യവരുമാനത്തിന്റെ ഭൂരിഭാഗവും നേടി എതിരാളികളെ മുരടിപ്പിക്കുന്നെന്ന ആരോപണം നേരത്തെയും ഗൂഗിളിനെതിരെ ഉയര്‍ന്നിരുന്നു. സ്വന്തം ഷോപ്പിംഗ് സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നെന്ന പരാതിയില്‍ ഒരു വര്‍ഷം മുന്പ് യൂറോപ്യന്‍ കമ്മിഷന്‍ ഗൂഗിളിന് 20,? 000 കോടിയോളം പിഴയിട്ടിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: