വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ജനുവരി 20 നു ലൂക്കനില്‍ ആഘോഷിക്കുന്നു

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ജനുവരി 20 നു ലെക് സിപ് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരാധനയും തുടര്‍ന്ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കും. വിശുദ്ധന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിക്കുശേഷം അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ സെബാസ്റ്റ്യന്‍, സെബി , ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും ആയിരിക്കും.

ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയില്‍ നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോസിനോട് പൂര്‍വികര്‍ പ്രാര്‍ത്ഥിച്ചിരുന്നു. മാനസികവും ശാരികവുമായ മാറാരോഗങ്ങള്‍ മാറ്റുവാന്‍ മനമുരുകി വിശുദ്ധന്റെ മാധ്യസ്ഥം തേടാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഈ തിരുനാളിലേയ്ക്ക് ഏവരേയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍സ് റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയ് വെട്ടിക്കാട്ട് എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: