വിശന്നു കരഞ്ഞ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്

വിശന്നു കരഞ്ഞ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടുന്ന 24 കാരിയായഎയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫിലിപ്പ്യന്‍സ് വിമാനത്തിലെ എയര്‍ഹോസ്റ്റസായ പെട്രീഷ ഓഗനോയാണ് മാതൃസ്‌നേഹത്തിന്റെ മാതൃക കാണിച്ചത്. വിമാനത്തില്‍ ഫോര്‍മുല മില്‍ക് ഇല്ലാതിരുന്നതിനാലാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പെട്രീഷ തയാറായത്. വിമാനം പുറപ്പെട്ടതിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കുഞ്ഞിന്റെ അമ്മയോട് വിവരം തിരക്കിയപ്പോഴാണ് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയില്ലെന്നും ഫോര്‍മുല മില്‍ക് നല്‍കണമെന്നും ആവശ്യപ്പെട്ടതു.

വിമാനത്തില്‍ ഫോര്‍മുല മില്‍ക് ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ച അമ്മയോട് കുഞ്ഞിനെ താന്‍ മുലയൂട്ടാമെന്ന് പെട്രീഷ പറയുകയായിരുന്നു. ആ സമയത്ത് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് താന്‍ അതിന് തയാറായത്. പെട്രീഷ പറഞ്ഞു. കുഞ്ഞിനെ പാല്‍ കൊടുത്ത് ഉറക്കിയതിന് ശേഷമാണ് പെട്രീഷ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയത്. ജോലിക്കിടയില്‍ തനിക്കുണ്ടായഅനുഭവം ഫേസ്ബുക്കിലൂടെ പെട്രീഷ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. ഫേസ്ബുക്കില്‍പെട്രീഷയുടെ പോസ്റ്റ് കണ്ട നിരവധി പേര്‍ പെട്രീഷയെ അഭിനന്ദിച്ച് രംഗത്തു വന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: