വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് റോമില്‍ തുടക്കം

റോം: കത്തോലിക്ക സഭയുടെ പുരോഹിതരായി വിവാഹിതരെ പരിഗണിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ റോമില്‍ ചര്‍ച്ച ആരംഭിച്ചു. ഇക്കാര്യത്തില്‍ ബിഷപ്പുമാരുടെ മൂന്നാഴ്ച നീളുന്ന ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പുരോഹിതര്‍ അവിവാഹിതരായിരിക്കുക എന്ന നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ആമസോണില്‍ വിവാഹിതരായ പുരോഹിതര്‍ക്ക് ഹോളി മാസ്സ് നടത്താനുള്ള അനുമതി ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തെക്കന്‍ അമേരിക്കയിലെ ബിഷപ്പുമാരും വൈദികരുടെ ഈ വിഷയത്തില്‍ ചില മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ടു വെച്ചതായാണ് സൂചന.

ഗ്രാമങ്ങളിലും, മറ്റു ഒറ്റപെട്ടു കിടക്കുന്ന പ്രദേശങ്ങളിലും കത്തോലിക്ക പുരോഹിതര്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ പോലും ഇടക്കാലത്ത് ചര്‍ച്ച് സേവനങ്ങള്‍ നടത്താന്‍ പുരോഹിതരുടെ ദൗര്‍ലഭ്യം നേരിട്ടിരുന്നു. ബ്രസീല്‍ ചര്‍ച്ച് കേന്ദ്രങ്ങളും പുരോഹിതരുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വിവാഹിതര്‍ക്ക് മാസ്സ് നടത്താന്‍ അനുമതി നല്‍കാന്‍ ഉന്നത അധികാര കേന്ദ്രമായ റോമില്‍ അപേക്ഷ നല്‍കിയിരുന്നു. പൗരോഹിത്യവുവായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ബിഷപ്പുമാര്‍ അടങ്ങുന്ന സംഘത്തിന്റെ തീരുമാനങ്ങള്‍ അറിയണമെന്നാണ് മാര്‍പാപ്പയും പ്രതികരിച്ചിരുന്നത്.

കൂട്ടായുള്ള ചര്‍ച്ചകളിലൂടെ സഭയിലെ ഈ വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ആമസോണ്‍ പ്രദേശങ്ങളില്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ പുരോഹിത ക്ഷാമം നേരിടുന്നത്. അവിടെ പതിനായിരം വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ മാത്രമാണുള്ളത്. പൗരോഹിത്യ നിയമത്തില്‍ ചില ഇളവുകള്‍ വരുത്തിയാല്‍ ലോകത്തെമ്പാടും ഉള്ള ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: