വിവാഹബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ മാനസിക ആരോഗ്യം മാത്രമല്ല ശാരീരിക ക്ഷമതയും കുറയ്ക്കും

ഡബ്ലിന്‍: വിവാഹ ബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ തെളിവ് നല്‍കുന്നു. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികളെയും, വിവാഹ ബന്ധം വേര്‍പെടുത്തി അച്ഛന്റെയോ, അമ്മയുടേയോ ഒപ്പം മാത്രം കൂടെ ജീവിക്കുന്നവരും, രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരുടെയും ഇടയിലാണ് പഠനങ്ങള്‍ നടത്തിയത്. രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരാണ് വിവാഹമോചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകള്‍.

ഇത്തരക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നതോടൊപ്പം തന്നെ ആരോഗ്യം ക്ഷയിച്ചു വരുന്നതായും; പിന്നീട് പല രോഗങ്ങള്‍ക്ക് അടിമകളായി തീരുകയും ചെയുന്നു. ഇത്തരം കുട്ടികളുടെ ഭക്ഷണ ശീലങ്ങളിലുണ്ടാകുന്ന മാറ്റമോ, ഭക്ഷണത്തിനോട് വിമുഖത കാണിക്കുന്നതോ ആവാം ശാരീരിക ക്ഷമത കുറയാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. മാത്രമല്ല ഇവര്‍ പഠന പ്രവര്‍ത്തനങ്ങളിലും മറ്റു കുട്ടികളെ അപേക്ഷിച്ചു ഏറെ പുറകിലുമാണ്. ഒരാളോടൊപ്പം മാത്രം ജീവിക്കുന്നവര്‍ അല്പം കൂടി മെച്ചപ്പെട്ട ആരോഗ്യ ക്ഷമത ഉള്ളവരാണ്.

അതേസമയം അച്ഛനും അമ്മക്കുമൊപ്പം വളരുന്ന കുട്ടികള്‍ മാനസികമായും-ശാരീരികമായും മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്. കാര്‍ണിജ് മിലന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പോസ്റ്റ് റിസര്‍ച്ച് അസോസിയേറ്റ് പ്രൊഫസര്‍ മൈക്കല്‍ മെര്‍ഫിയാണ് ഈ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. വിവാഹ ബന്ധവും കുട്ടികളുടെ ആരോഗ്യവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനിടെ 5 മുതല്‍ 15 വയസ്സ് വരെയുള്ള അയര്‍ലണ്ടിലെ 3000 കുട്ടികളില്‍ സര്‍വേ നടത്തി തന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് കാര്‍ണിജ് യൂണിവേഴ്‌സിറ്റി സൈക്കോളജി ജേണല്‍ പുറത്തുവിട്ടിരിക്കുകയാണ്.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: