വിവാഹമോചനം അംഗീകരിക്കാന്‍ സഭ തയ്യാറായേക്കും

വത്തിക്കാന്‍ : വിവാഹം, ഒരുമിച്ചുള്ള ജീവിതം, വിവാഹമോചനം എന്നീ കാര്യങ്ങളില്‍ കത്തോലിക്ക സഭയുടെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടായേക്കും. പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പതന്നെയാണ് സഭയുടെ പുതിയ തീരുമാനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. മുതിര്‍ന്ന 200 പുരോഹിതന്‍മാരെ ഉള്‍പ്പെടുത്തിയുള്ള സിനഡിലാണ് മാര്‍പ്പാപ്പ വിവാഹത്തെക്കുറിച്ചും ഒരുമിച്ചുള്ള ബന്ധങ്ങളെക്കുറിച്ചുമുള്ള സഭയുടെ നിലപാടുകളെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടില്‍ മാറ്റം ആവശ്യമാണെന്ന അഭിപ്രായം ഉന്നിയിച്ചത്. നിരവധി വിശ്വാസികള്‍ വിവാഹനോചനങ്ങള്‍ നടത്തുന്നു, വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കുന്നു, ഈ സാഹചര്യത്തില്‍ സഭയുടെ പുരാതന കാഴ്ചപ്പാടില്‍ നിന്നും മാറിചിന്തിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പോപ്പ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും തന്നെ സഭ സ്വീകരിച്ചിട്ടില്ല. സഭയുടെ നിലവിലെ കാഴ്ചപ്പാടുകളില്‍ നിന്നും മാറി ചിന്തിക്കാനും അഭിപ്രായം പറയാനും മുതിര്‍ന്ന പുരോഹിതന്‍മാര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

പോപ്പ് ഫ്രാന്‍സിസിന്റെ ചിന്തകളോട് വൈമുഖ്യം കാണിക്കുകയും നിലവിലെ സഭയുടെ നിലപാടുകളില്‍ മാറ്റം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗവും പുരോഹിതര്‍ക്കിടയിലുണ്ട്. എന്നാല്‍ സഭ പുതിയ തീരുമാനങ്ങള്‍ കൈക്കോള്ളുന്നതില്‍ പിന്‍തുണയ്ക്കുന്ന പുരോഹിതരും ധാരാളമാണ്. എന്നാല്‍ German cardinal Walter Kasper സഭയുടെ കാഴ്ച്ചപാടില്‍ വരുന്ന മാറ്റങ്ങളെ പിന്‍താങ്ങുന്നെങ്കില്‍ക്കൂടി അഭിപ്രായ സമന്വയം ആവശ്യമാണെന്നും വാദിച്ചു. സഭയുടെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ പുരോഹിതനും ശ്രമിക്കേണ്ടതനിവാര്യമാണെന്ന് സിനഡിനു മുന്‍പുള്ള കുര്‍ബാനയില്‍ അദ്ദേഹം വ്യക്തമാക്കി. വിവാഹത്തെ കുറിച്ചും വ്യക്തി ബന്ധങ്ങളെ കുറിച്ചും സഭയുടെ ചിന്താഗതിയില്‍ മാറ്റം ആവശ്യമാണെന്ന് പോപ്പ് ഫ്രാന്‍സിസ് ഇതിനു മുന്‍പും അഭിപ്രായപ്പെട്ടിട്ടുണ്ട്. സഭയുടെ പുതിയ നയങ്ങളേയും തീരുമാനങ്ങളേയും അറിയാന്‍ ആകാഷയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.

Share this news

Leave a Reply

%d bloggers like this: