വിവാദ ഡ്രസ്സ് കോഡ് പിന്‍വലിച്ച് ഡബ്ലിന്‍ കമ്യുണിറ്റി സ്‌കൂളുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ പ്രൈമറി സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രസ്സ് കോഡ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഡബ്ലിന്‍, Dunlaoghaire എഡ്യൂക്കേഷണല്‍ ട്രെയിനിങ് ബോര്‍ഡ് നേരത്തെ എടുത്ത തീരുമാനം തിരുത്തുകയായിരുന്നു. അദ്ധ്യാപകര്‍ മാതൃകാപരമായി വസ്ത്രധാരണം നടത്തേണ്ടതിന്റെ ഭാഗമായി ട്രെയ്‌നിങ് ബോര്‍ഡ് ആവിഷ്‌കരിച്ച പരിഷ്‌കാരങ്ങളാണ് പിന്‍വലിക്കപ്പെട്ടത്.

ഡബ്ലിനില്‍ 2 കമ്യുണിറ്റി സ്‌കൂളുകളാണ് വിവാദത്തെ തുടര്‍ന്ന് അദ്ധ്യാപകരുടെ വസ്ത്രധാരണ രീതി പിന്‍വലിച്ചത്. അദ്ധ്യാപകര്‍ കാല്‍മുട്ട് ഇറങ്ങി നില്‍ക്കാത്ത സ്‌കര്‍ട്ട് ധരിക്കുന്നതിനും മുടിയില്‍ ഇരുണ്ട നിറത്തിലുള്ള ഹെയര്‍ കളര്‍ ചെയ്യുന്നതും നിരോധിച്ചത് ഉള്‍പ്പെടെ നിരവധി നിയമാവലിയായിരുന്നു ട്രെയിനിങ് ബോര്‍ഡ് അദ്ധ്യാപകര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്.

ക്ളാസ് റൂമുകളില്‍ അദ്ധ്യാപകര്‍ക്ക് ജീന്‍സ്, റണ്ണേഴ്സ്, ഹൂഡിസ്, ടീഷര്‍ട്ട്, സണ്‍ഗ്ലാസ്സുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെ അദ്ധ്യാപകര്‍ രംഗത്ത് വന്നതോടെ പരിഷ്‌കരണങ്ങള്‍ പുനഃപരിധോധിക്കേണ്ടതായി വന്നു. സംഭവത്തില്‍ മീഡിയ ഇടപെട്ടതോടെ അദ്ധ്യാപകര്‍ക്കുമേല്‍ വസ്ത്രധാരണ രീതി അടിച്ചേല്പിക്കപ്പെട്ടു എന്ന ആശയവും ശക്തമാവുകയായിരുന്നു. വിഷയത്തില്‍ അദ്ധ്യാപക സംഘടനകള്‍ കൂടി ഇടപെട്ടതോടെ ട്രെയിനിങ് ബോഡിന് പുതിയ പരിഷ്‌കരണങ്ങള്‍ പിന്‍വലിക്കേണ്ടത് അനിവാര്യമായി മാറി.

ഡികെ

Share this news

Leave a Reply

%d bloggers like this: