വിവാദം ആളിക്കത്തി: യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജി വച്ചു

ലണ്ടന്‍ : യുകെ. യു.എസ് നയതന്ത്രബന്ധങ്ങള്‍ മോശമായ സാഹചര്യത്തില്‍ യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡറോച്ച് രാജി വച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശം കിം ഡറോച്ചിന്റെതായി പുറത്തു വന്നിരുന്നു. അതോടെ യു.കെ-യും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരുന്നു. എംബസിയില്‍ നിന്നും ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായാണ് പെട്ടെന്നുള്ള രാജിക്ക് കാരണം.

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തെ അരാജകത്വം എന്ന് വിശേഷിപ്പിക്കുകയും, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസയെ ട്രംപ് വിഡ്ഢിയെന്നു വിളിച്ചിരുന്നതായി ഡറോച്ച് പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഡറോച്ച്‌ന്റേതായി ഇമെയില്‍ സന്ദേശം പുറത്തായതോടെയാണ് കിം ഉടനെ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് അംബാസിഡര്‍ പങ്കെടുക്കേണ്ടിയിരുന്ന വാഷിങ്ടണില്‍ വെച്ചുള്ള ആഗോള വ്യവസായ ചര്‍ച്ചകളിലും കിം നു ക്ഷണം ലഭിച്ചിരുന്നില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വന്‍ ഉലച്ചില്‍ സംഭവിക്കുന്ന നിര്‍ണ്ണായക സാഹചര്യത്തില്‍ രാജി മാത്രമായിരുന്നു ഡറോച്ച്‌ന് ചെയ്യാനുണ്ടായിരുന്നത് . ‘ഈ എംബസിയില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതിന് ശേഷം എന്റെ സ്ഥാനത്തെക്കുറിച്ചും അംബാസഡറായി തുടരാന്‍ ബാക്കിയുള്ള കാലാവധിയെക്കുറിച്ചും ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനു അറുതിവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എന്റെ കടമ നിര്‍വ്വഹിക്കുക എന്നത് തീര്‍ത്തും അസാധ്യമായിരിക്കുന്നു’- നയതന്ത്ര സേവന മേധാവി സര്‍ സൈമണ്‍ മക്‌ഡൊണാള്‍ഡിന് അയച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: