വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍.

ന്യൂയോര്‍ക്ക്: ട്വിറ്ററിനും ഫെയ്‌സ്ബുക്കിനുമൊക്കെ ബദലായി ഗൂഗിള്‍ അവതരിപ്പിച്ച സോഷ്യല്‍ നെറ്റവര്‍ക്കായ ഗൂഗിള്‍പ്‌ളസ് അടച്ചുപൂട്ടാന്‍ തീരുമാനമായി. തേര്‍ഡ് പാര്‍ട്ടിക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള സോഫ്‌റ്റ്വെയര്‍ ബഗ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ത്താനൊരുങ്ങുന്നത്.

എന്നാല്‍, ഈ സേവനം ഒരിക്കലും മറ്റു പ്രമുഖ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളുടെയത്ര ജനപ്രീതിയാര്‍ജിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴവ് തിരുത്താന്‍ മെനക്കെടാതെ അടച്ചുപൂട്ടാനുള്ള തീരുമാനമെന്നു സൂചന. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സങ്കല്‍പ്പമനുസരിച്ച് ഗൂഗിള്‍ പ്‌ളസ് പ്രൊഡക്റ്റ് നല്‍കാന്‍ കഴിയാത്തത് കാരണമാണ് ഇത്തരമൊരു തീരുമാനമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

സുരക്ഷ പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന ബഗ് കടന്നത് അധികൃതര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും പ്രശ്‌നം ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇതിനു മുന്‍പും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഗൂഗിള്‍ പ്‌ളസിനെതിരെ ഉയര്‍ന്നിരുന്നു. ടോര്‍ച്ച് ആപ് ഉപയോഗിക്കുവാന്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ നല്‍കണം. എല്ലാ ആപ്പുകളും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2011 ലാണ് ഗൂഗിള്‍ പ്‌ളസ് തുടങ്ങിയത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: