വിഴിഞ്ഞം പദ്ധതി…ചര്‍ച്ച തൃപ്തികരമെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധികള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ച് ഗുണപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം മത്സ്യതൊഴിലാളികളുടെ ആശങ്ക വസ്തുനിഷ്ഠമാണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു.

പദ്ധതിയുടെ ഭാഗമായി സ്ഥലവും തൊഴിലും നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പ്രതിനിധികള്‍ പറഞ്ഞു.
സ്ഥലവും തൊഴിലും നഷ്ടമാകുന്ന തൊഴിലാളികള്‍ക്ക് വിഴിഞ്ഞും പദ്ധതിയില്‍ ഏതെങ്കിലും തരത്തില്‍ ജോലി തരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ മറ്റന്നാള്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപത സൂചന സമരം നടത്തും.

Share this news

Leave a Reply

%d bloggers like this: