വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുനരധിവാസം സംബന്ധിച്ച എല്ലാ വിഭാക്കാരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയാണ് പൊതുവായ ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികൊണ്ട് ഒരു വ്യക്തിക്കോ കുടുംബത്തിനോ ബുദ്ധിമുട്ടാണ്ടികില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിതം സര്‍ക്കാരിനായിരിക്കും. അത് ഉത്തരവിലൂടെ ഉറപ്പ് വരുത്തും. അതിനായി പ്രത്യേക ഉത്തരവ് ഇറക്കും. പാക്കേജിലെ വ്യവസ്ഥകള്‍ സ്ഥിരമായി നിലനില്‍ക്കേണ്ടതാണ്. അതുകൊണ്ടാണ് പ്രത്യേക ഉത്തരവ് ഇറക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15000 ലേറെ പരാതികളാണ് വിഴിഞ്ഞം പാക്കേജുമായി ബന്ധപ്പെട്ട് ലഭിച്ചത്. 296 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: