വിലയേറിയ ഐഫോണ്‍ XS Max സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍ ഈ മലപ്പുറംകാരന്‍

ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഫോണ്‍ ടെന്‍ എസ് മാക്സ് സ്മാര്‍ട്ഫോണ്‍ ആദ്യമായി സ്വന്തമാക്കിയ ഇന്ത്യാക്കാരന്‍ എന്ന പേര് ഇനിയൊരു കേരളീയന് സ്വന്തം. മലപ്പുറം സ്വദേശിയായ മുഹമ്മദ് ജുനൈദ് റഹ്മാനാണ് ഏറ്റവും വിലയേറിയ ഐഫോണ്‍ മോഡല്‍ സ്വന്തമാക്കിയത്. ഐഫോണ്‍ ടെന്‍ എസ് മാക്സിന്റെ ഗ്ലോബല്‍ ലോഞ്ചിങ്ങിനോടനുബന്ധിച്ച് ഹോംങ് കോങില്‍ നിന്നാണ് ജുനൈദ് ഫോണ്‍ വാങ്ങിയത്. മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിയാണ് ജുനൈദ്. ഐഫോണ്‍ മോഡലുകളുടെ ആരാധകനായ ജുനൈദ് പലപ്പോഴും ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ പത്ത് പേരില്‍ ഇടം പിടിക്കാറുണ്ട്.

ഐഫോണ്‍ ടെന്‍ എസ് മാക്സിന്റെ 256 ജിബി ഗോള്‍ഡ് പതിപ്പാണ് ജുനൈദ് സ്വന്തമാക്കിയത്. 1249 ഡോളര്‍ വിലയുള്ള ഫോണ്‍ ജുനൈദ് സ്വന്തമാക്കിയത് 1780 ഡോളറിനാണ്. ആദ്യ ഫോണ്‍ വാങ്ങുന്നതിനായി 531 ഡോളര്‍ അധികമായി നല്‍കേണ്ടി വന്നു. ഫോണ്‍ സ്വന്തമാക്കുന്നതിന് വേണ്ടി മാത്രമാണ് ജുനൈദ് കോഴിക്കോട് നിന്നും ചെന്നൈ വഴി ചൈനയിലേക്ക് പുറപ്പെട്ടത്. ബെംഗളുരുവിലെ ഡയാന ഡയമണ്ട് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം വഴി ആഗോള തലത്തില്‍ വജ്രങ്ങളുടേയും രത്നങ്ങളുടെയും മൊത്തവ്യാപാരം നടത്തുന്നയാളാണ് ജുനൈദ്.

കണ്ണുകള്‍ക്ക് ആയാസം തീരെയില്ലാതെയാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു സ്മാര്‍ട്ട് ഫോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏറ്റവും ദൃഢമായ ഗ്ലാസുകളാണ് ഐഫോണ്‍ XS Maxല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലെയും സ്‌ക്രീനുകളിലും സൂപ്പര്‍ റെറ്റിനകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ ലോക്ക് തുറക്കുന്നതിലും ഈ ഫോണ്‍ മറ്റ് ഐഫോണുകളേക്കാള്‍ വേഗതയുള്ളതാണ്. ഏറ്റവും സ്മാര്‍ട്ടും ക്ഷമതയുള്ളതുമാണ് ഇതിലെ ചിപ്പുകള്‍. ബ്രേക്ക് ത്രൂ ഡ്യുവല്‍ ക്യാമറകളാണ് ഇതിലുള്ളത്. 512 ജിബി സ്റ്റോറേജുള്ള ഈ ഐഫോണിന് 6.5 ഇഞ്ച് ആണ് വലുപ്പം. ഒരു ഐഫോണില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന എല്ലാം ഇതിലുണ്ടെന്ന് അവകാശപ്പെടുന്ന ആപ്പിള്‍ ജനങ്ങള്‍ ഇത് സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: