വിലക്ക് നീക്കി; പാക് വ്യോമമേഖലയിലുടെ ഇനി ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പറക്കാം

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ബാലാക്കോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്നായിരുന്നു പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയത്.

കിഴക്കന്‍ മേഖലയിലെ വ്യോമമാര്‍ഗമാണ് ഇപ്പോള്‍ തുറന്നു നല്‍കിയത്. പാകിസ്താന്റെ വിലക്കുമൂലം വിദേശ വിമാനങ്ങള്‍ മറ്റ് വ്യോമമേഖലയിലുടെ ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. ഇതുമൂലം യാത്രാനിരക്കിലും വര്‍ധന വരുത്തിയിരുന്നു. പ്രധാനപ്പെട്ട വ്യോമമാര്‍ഗത്തിനിടയിലാണ് പാകിസ്താന്‍ എന്നതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഈ നിയന്ത്രണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. വിമാനങ്ങള്‍ റീ റൂട്ട് ചെയ്യെണ്ടതിനാല്‍ ഏവിയേഷന്‍ വകുപ്പിന് വന്‍ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവന്നത്.

പുല്‍വാമയില്‍ നടന്ന ഭീകരക്രമണവും ഇതിനു ഇന്ത്യ നല്‍കിയ തിരിച്ചടിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയതോടെ പാക് പ്രധാനമന്ത്രി മോദിക്ക് ആശംസ അറിയിച്ചിരുന്നു. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ മാത്രം ഉഭയകഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

Share this news

Leave a Reply

%d bloggers like this: