വിറ്റ്‌നി ഹൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റിന ബ്രൗണിനു ദാരുണമായ അന്ത്യം

അറ്റ്‌ലാന്‍ഡ: അമേരിക്കയിലെ പോപ്പ് ഗായികയും മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിറ്റ്‌നി ഹൂസ്റ്റണിന്റെ മകള്‍ ബോബി ക്രിസ്റ്റിന ബ്രൗണിനു ദാരുണമായ അന്ത്യം. ജനുവരി 31ന് താമസസ്ഥലത്തെ ബാത്ത് ടബ്ബില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ബോബി ഏഴു മാസമായി അതേ അവസ്ഥയില്‍ തുടരുകയായിരുന്നു. ജൂലായ് 26ന് മരണം സ്ഥിരീകരിച്ചു. ഇരുപത്തിരണ്ട് വയസായിരുന്നു. ബോബി ബ്രൗണാണ് പിതാവ്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ബോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ജീവന്‍രക്ഷാ സഹായങ്ങളോടെ ബോബിയെ ചികിത്സിച്ചു വരികയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല.

2012ല്‍ ഗ്രാമി അവാര്‍ഡ് പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷമാണ് വിറ്റ്‌നി മരിച്ചത്.

Share this news

Leave a Reply

%d bloggers like this: