വിറ്റാമിന്‍ ഡി ഗുളികകള്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍

ലണ്ടന്‍: വിറ്റാമിന്‍ ഡി ഗുളികകള്‍ കഴിക്കുന്നതിലൂടെ യു.കെയില്‍ പ്രതിവര്‍ഷം 3 മില്യണ്‍ ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ ക്യൂന്‍സ് മേരി യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ വിറ്റാമിന്‍ ഡി ഗുളികകള്‍ ശ്വാസകോശത്തിന് ഏല്‍ക്കുന്ന രോഗബാധക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. 14 രാജ്യങ്ങളിലുള്ള 95 വയസ്സ് വരെ പ്രായം വരുന്ന 11,000 പേരില്‍ നടത്തിയ പരീക്ഷണം 25 ക്ലിനിക്കുകളില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം അനുസരിച്ച് വിറ്റാമിന്‍ ഡി രോഗങ്ങളെ പ്രതിരോധിക്കുന്നുവെന്നു കണ്ടെത്തുകയായിരുന്നു.

അസ്ഥികളുടെയും, പേശികളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്ന വിറ്റാമിന്‍ ഡി-യുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശക്തിയെയും സാരമായി ബാധിക്കും. യു.കെയില്‍ തണുപ്പ് കാലത്ത് ഒരു രോഗിക്ക് ഒരു ദിവസം 10 മൈക്രൊഗ്രാം വീതം വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും നല്‍കി വരുന്നുണ്ട്. സൂര്യപ്രകാശത്തിന്റെ അഭാവം പരിഹരിക്കാന്‍ ഇതിനു കഴിയുമെന്നതിനാല്‍ രോഗികളുടെ എണ്ണത്തിലും കുറവ് വന്നതായി യു.കെ ജി.പി-മാരും പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: