വിരല്‍ത്തുമ്പില്‍ ഫുട്ബോള്‍ കറക്കി മാര്‍പ്പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിരല്‍ത്തുമ്പില്‍ ഫൂട്ബോള്‍ കറക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ അദ്ദേഹം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇന്നലെ ക്യൂബയില്‍ നിന്നുള്ള യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുണ്ടായിരുന്നു.

അതിനിടയില്‍ ഒരു യുവാവ് വിരലില്‍ കറക്കുന്ന പന്തുമായി മാര്‍പ്പാപ്പയ്ക്ക് സമീപം എത്തി. മൂന്ന് സെക്കന്റോളം പന്ത് കറക്കി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ വെച്ചു കൊടുത്തു. മാര്‍പ്പാപ്പയും കാണികളും പ്രകടനം നന്നായി ആസ്വദിച്ചു. കൂടാതെ ചുറ്റുമുള്ളവര്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: