വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയായി ഇസ്ലാമിക് സ്റ്റേറ്റിനെതിരായ മിസൈല്‍ആക്രമണം

ഇറാന്‍, ഇറാഖ്, സിറിയന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് മിസൈല്‍ ഭീഷണിയുള്ളതായി സൂചന. ഐസിസിനെതിരേ നടക്കുന്ന മിസൈല്‍ ആക്രമണം കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും മിസൈല്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് 9 ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയിലെ എല്ലാ വിമാന സര്‍വീസുകള്‍ക്കും ഭീഷണി ബാധകമാകില്ലേ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

യൂറോപ്യന്‍ അതോറിറ്റിയാണ് വിമാന സര്‍വീസുകള്‍ക്ക് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. യാത്രവിമാനങ്ങള്‍ കടന്നു പോകുന്ന മിഡില്‍ ഈസ്റ്റിലെ മേഖലകളില്‍ സിറിയയിലേക്ക് അയയ്ക്കുന്ന മിസൈലുകള്‍ കടന്നുവരാമെന്ന മുന്നറിയിപ്പാണ് വിമാന സര്‍വീസുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ക്യാസ്പിയന്‍ സമുദ്രത്തില്‍ നിന്നും സിറിയയിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുന്നതായാണ് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.

സുരക്ഷ സംബന്ധിച്ച് ഏതു സമയത്തും കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുള്ളതായി ക്വാന്റാസ് വക്താവ് അറിയിച്ചു. ആവശ്യമെങ്കില്‍ സമാന്തര പാതകളിലൂടെ വിമാന ഗതാഗതം വഴി തിരിച്ചു വിടുമെന്നും ക്വാന്റാസ് അറിയിച്ചു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: