വിമാന യാത്രയില്‍ സീററുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ദീര്‍ഘദൂര യാത്രയില്‍ സൗകര്യപ്രദമായ സീറ്റുകള്‍ ഒരു പ്രത്യേക സുഖംതന്നെയാണ്. വിമാനയാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ ലഭിക്കുന്ന സീറ്റുകള്‍ പലപ്പോഴും നിര്‍ണായകമാകാറുണ്ട്. ചിലസീറ്റുകളിലെ യാത്ര സന്തോഷം മുഴുവന്‍ കളഞ്ഞുകുളിക്കുന്നതാണെന്ന് ഒരിക്കലെങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളര്‍ സമ്മതിക്കും. ബാത്ത്റൂമിനടുത്തുള്ള മധ്യഭാഗത്തെ സീറ്റുകള്‍ മുതല്‍ പ്രധാന വാതിലിനടുത്തുള്ള സീറ്റുകള്‍ വരെ ഇത്തരത്തില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്. അങ്ങനെ അലോസരപ്പെടുത്തുന്ന ചില സീറ്റുകളെ കുറിച്ച് അറിയാം

അലോസരപ്പെടുത്തുന്ന കാര്യത്തില്‍ മുമ്പന്‍ ഏതെങ്കിലും വിഭാഗത്തിന്റെ തൊട്ടു പിറകിലുള്ള സീറ്റാണത്രേ. ഏതെങ്കിലും സെക്ഷന്റെ തൊട്ടുപുറകിലുള്ള സീറ്റ്. അത് ചിലപ്പോള്‍ മൂത്രപ്പുരയുടെ പിറകിലുള്ളതാകാം. അല്ലെങ്കില്‍ ഫ്ളൈറ്റ് അറ്റന്‍ഡര്‍മാര്‍ ഭക്ഷണം പാകം ചെയ്യുന്ന സെക്ഷനാകാം. 10ല്‍ 4 ആണ് ഇത്തരം സീറ്റുകളുടെ റേറ്റിംഗ്. 10ല്‍ 2 റേറ്റിംഗുമായി പ്രധാനവാതിലിനു തൊട്ടടുത്തുള്ള സീറ്റാണ് ഈ പട്ടികയില്‍ രണ്ടാമത്. അതായത് നിങ്ങളുടെ മുന്നില്‍ മറ്റു സീറ്റുകളുണ്ടാവില്ല. അതിനര്‍ത്ഥം എല്ലാ വസ്തുക്കളും നിങ്ങളുടെ തലയ്ക്കു മുകളിലുള്ള ബിന്നില്‍ വെക്കേണ്ടതായി വരും. മാത്രമല്ല സീറ്റുകള്‍ ചെറുതുമായിരിക്കും. അതുകാരണം ട്രേ ടേബിളുകള്‍ ആം റെസ്റ്റുകളില്‍ വെക്കേണ്ടിവരും. മാത്രമല്ല ഇവിടെ തണുപ്പും കൂടുതലായിരിക്കും.

ദീര്‍ഘദൂരയാത്രയില്‍ പൊളിഞ്ഞ സീറ്റാണ് ലഭിക്കുന്നതെങ്കില്‍ അനുഭവിക്കേണ്ടിവരുന്ന അലോസരം ചെറുതല്ല. എല്ലാ വിമാനത്തിലും ഇത്തരത്തില്‍ പൊളിഞ്ഞ സീറ്റ് ഒരെണ്ണമെങ്കിലും കാണും. ചിലതില്‍ ഇല്ലെന്നും വരാം. വിനോദത്തിനായുള്ള ടിവി സ്‌ക്രീന്‍ പ്രവര്‍ത്തിക്കാത്തതും ടേബിളുണ്ടാകാത്തതും ശരിക്കു പ്രവര്‍ത്തിക്കുന്ന ബെല്‍റ്റ് ഇല്ലാത്തതുമൊക്കെയാണെങ്കില്‍ പരാതിപ്പെടാന്‍ മറക്കരുത്. ചിലപ്പോള്‍ സീറ്റ് മാറ്റി ലഭിച്ചേക്കാം.

സീറ്റിനടിയില്‍ ബോക്സുകളുള്ള സീറ്റുകളാണ് ഇനിയൊന്ന്. ആദ്യത്തെ കാര്യം തൊട്ടുമുന്നിലെ സീറ്റിനു പിന്നിലെ അറയില്‍ വസ്തുക്കള്‍ ഇട്ടുവയ്ക്കുന്നതിനുള്ള ചാന്‍സ് നഷ്ടമാകുന്നുവെന്നതാണ്. മറ്റൊന്നു കാലുകള്‍ മടക്കാനും നിവര്‍ക്കാനും കഴിയില്ലെന്നതുതന്നെ. സീറ്റ് സ്റ്റോറേജ് ബോക്സ് പൂര്‍ണമായും ഇരുമ്പ് കൊണ്ടുണ്ടാക്കിയതാണ്. അതുകൊണ്ട് തന്നെ ഒന്നു ഇളക്കാന്‍ പോലും സാധിക്കില്ല. എന്റര്‍ടെയ്ന്‍മെന്റ് ബോക്സ് എന്നും ചില ആളുകള്‍ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ബാത്ത്റൂമിനടുത്തുള്ള സീറ്റ് എല്ലായ്പ്പോഴും പ്രശ്നമാണ്. ദുര്‍ഗന്ധത്തിനുപുറമേ യാത്ര അവസാനിക്കുന്നതു മിക്കപ്പോഴും തിക്കും തിരക്കുമുള്ള സ്ഥലമാണിവിടം. ഇത് നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തും. ആളുകള്‍ ചില സ്വകാര്യ സംഭാഷണങ്ങള്‍ക്കായും ഒന്നു കാല്‍ നിവര്‍ത്തി മടക്കി വ്യായാമം ചെയ്യാനും ഒക്കെ വരുന്നതും ഇവിടെ തന്നെ.

വിമാനത്തില്‍ എല്ലാവര്‍ക്കും വിന്‍ഡോ സീറ്റില്‍ ഇരിക്കാനാണ് ഇഷ്ടം. കാരണം പുറം കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ ഇതിലും നല്ല സീറ്റില്ല. പക്ഷേ, ഒന്നും കാണാന്‍ പോലും പറ്റാത്ത വിന്‍ഡോ ആണെങ്കിലോ.. ആ സന്തോഷം അവിടെ തീരും. മാത്രമല്ല തല ഒന്നു ചാരി വക്കാന്‍ പോലും പറ്റുകയുമില്ല. അടുത്തിരിക്കുന്നവര്‍ വിന്‍ഡോയിലേക്ക് തലയിട്ടു നോക്കി വല്ലാതെ ശല്യമുണ്ടാക്കാനും സാധ്യതയുണ്ട്.flight seat

അവസാനത്തെ സീറ്റ് നിരയോട് ചേര്‍ന്നായിരിക്കും മിക്കവാറും ബാത്ത്റൂമും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലവും. സീറ്റ് അവിടെയാണെങ്കില്‍ ഇത്രത്തോളം അലോസരപ്പെടുത്തുന്ന യാത്ര മറ്റൊന്നും ഉണ്ടാവില്ല. പുറത്തിറങ്ങാനുള്ള നിരയുടെ മുന്‍വശത്തുള്ള സീറ്റുകള്‍ക്ക് ലെഗ്റൂം വളരെ കുറവായിരിക്കുമെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ യാത്രയുടെ സുഖംമുഴുവന്‍ നഷ്ടമാകും. മധ്യത്തിലുള്ള സീറ്റിലുള്ള യാത്രയും അത്ര സുഖകരമല്ല. കാരണം അപ്പുറത്തും ഇപ്പുറത്തുമായുള്ളവരുടെ ദേഹത്ത് മുട്ടിയുരുമ്മിയുള്ള ഇരിപ്പ് രസിക്കുന്നവര്‍ കുറവാണ്. flight സീറ്റ്

വിമാനത്തില്‍ പ്രത്യേകിച്ച് സുരക്ഷിതമായ സീറ്റുകള്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിരവധി വിമാന അപകടങ്ങളെ ആസ്പദമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പിറകിലെ സീറ്റുകള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ് കണ്ടെത്തല്‍. വിമാന അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യതഏറ്റവും പിന്നിലിരിക്കുന്നവര്‍ക്ക് കൂടുതലാണെന്നും പറയപ്പെടുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: