വിമാന യാത്രക്കാര്‍ സുരക്ഷാ അറിയിപ്പുകള്‍ അവഗണിക്കുന്നു: കര്‍ശന നിര്‍ദ്ദേശവുമായി എയര്‍ലൈനുകള്‍ രംഗത്ത്

ഡബ്ലിന്‍: വിമാന യാത്രക്കിടെ യാത്രക്കാര്‍ സുരക്ഷാ അറിയിപ്പുകള്‍ പാലിക്കുന്നില്ലെന്ന് എയര്‍ലൈനുകള്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക് ഡാളസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ സംഭവത്തെ തുടര്‍ന്നാണ് ഈ അറിയിപ്പ്. യന്ത്ര തകരാറ് ശ്രദ്ധയില്‍പെട്ടയുടന്‍ യാത്രക്കാര്‍ക്ക് ക്രൂ അംഗങ്ങള്‍ ഓക്‌സിജന്‍ മാസ്‌ക് തിരിക്കേണ്ടത് എങ്ങിനെയെന്ന് മനസിലാക്കിക്കൊടുത്തെങ്കിലും വിമാനത്തിലുണ്ടായിരുന്ന നല്ലൊരു ശതമാനം യാത്രക്കാരും തെറ്റായ രീതിയിലായിരുന്നു ഇത് ധരിച്ചത്. വിമാനത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് വിമാന യാത്രികര്‍ സുരക്ഷാ കാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തിയതായി കണ്ടെത്തിയത്. അത്യാവശ്യ ഘട്ടത്തിലെ അറിയിപ്പുകള്‍ അവഗണിക്കുന്നത് യാത്രക്കാരുടെ ജീവന്‍ വരെ അപകടത്തിലാക്കിയേക്കാമെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: