വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി: പ്രവാസികള്‍ ദുരിതത്തില്‍

കോഴിക്കോട്: റംസാന്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുളള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി. ആറിറട്ടി വരെയാണ് വിവിധ വിമാനക്കമ്പനികളുടെ നിരക്കിലുളള വര്‍ദ്ധന. കുടുംബ സമേതം റംസാന്‍ ആഘോഷിക്കാന്‍ നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍.
ദുബായിലുളള ഒരാള്‍ക്ക് ഇപ്പോള്‍ കോഴിക്കോട്ട് വിമാനമിറങ്ങണമെങ്കില്‍ 35,000 മുതല്‍ 40,000 വരെ ചെലവാക്കണം. സൗദിയിലെ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് സാധാരണ ടിക്കറ്റ് നിരക്ക് 13,000 ആണ്. എന്നാലിപ്പോള്‍ 65,000 മുതല്‍ 80000 വരെ നല്‍കണം.

സീസണായതോടെ വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. എയര്‍ഇന്ത്യ മൂന്നിരട്ടി വരെ നിരക്ക് കൂട്ടിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ ആറും ഏഴും ഇരട്ടി വരെയാണ് നിരക്ക് കൂട്ടിയത്. റംസാനും ഗള്‍ഫിലെ സ്‌കൂള്‍ അവധിയും ഒരുമിച്ച് വന്നതോടെയാണ് വിമാനക്കമ്പനികള്‍ തോന്നും പടി നിരക്ക് കൂട്ടിയത്.

ജൂണ്‍ പകുതി മുതലാണ് നിരക്കുകളില്‍ വ്യത്യാസം വന്നത്. കരിപ്പൂര്‍ വിമാനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാതായതോടെ മലബാറിലേക്ക് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടായി. വന്‍നിരക്ക് താങ്ങാനാകാത്ത സാധാരണക്കാര്‍ പെരുന്നാളിന് നാട്ടിലേക്കുളള യാത്ര തന്നെ ഉപേക്ഷിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: