വിമാനത്തില്‍ മര്‍ദ വ്യതിയാനം; ഡബ്ലിനില്‍ നിന്ന് പുറപ്പെട്ട വിമാനം 30000 അടി താഴേക്ക്

ഡബ്ലിന്‍: മരണമെന്ന് ഉറപ്പിച്ച സംഭവത്തില്‍ നിന്നാണ് 189 യാത്രക്കാരും ക്രൂമെമ്പേഴ്സും പൈലറ്റും രക്ഷപ്പെട്ടത്. ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കാനോ അതിനെ കുറിച്ച് പറയുവാനോ പോലും അവര്‍ക്ക് ഭയമാണ്. ഇന്നലെ ഡബ്ലിനില്‍ നിന്നും ക്രൊയേഷ്യയിലേക്ക് പറക്കുന്നതിനിടെ റൈന്‍ എയര്‍ വിമാനത്തിലാണ് ഉദ്വേഗജനകമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഫ്‌ലൈറ്റ് എഫ്ആര്‍7312ലെ യാത്രക്കാര്‍ക്കാരാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം 8000 മീറ്റര്‍ ഏഴ് മിനിറ്റു കൊണ്ട് താഴ്ന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യാത്രക്കാരില്‍ പലരുടെയും മൂക്കില്‍നിന്ന് രക്തം വന്നു.

അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം 30000 അടി താഴേക്ക് താഴ്ന്നു. ഇതോടെ ഓക്സിജന്‍ മാസ്‌കുകള്‍ ഏവരുടെയും മുന്നിലേക്കെത്തി. ഈ സമയം ഏവരും മരണത്തെ മുഖാമുഖം കണ്ടിരുന്നു. വിമാനത്തിനുള്ളില്‍ പ്രാര്‍ത്ഥനയും അലറി വിളികളും. മുന്നറിയിപ്പൊന്നുമില്ലാതെ അപ്രതീക്ഷിതമായാണ് ഏഴുമിനിറ്റോളം വിമാനം താഴേക്കു കൂപ്പുകുത്തിയത്. ഇതോടെ യാത്രക്കാര്‍ പലരും സീറ്റില്‍ നിന്നും തെറിച്ചുപോയി. പലരുടെയും തല വിമാനത്തിന്റെ മുകളില്‍ ചെന്നിടിച്ചു പരുക്കേറ്റു. കബോര്‍ഡുകളില്‍ നിന്നുള്ള സാധനങ്ങളും പുറത്തേക്ക് തെറിച്ചുവീണു.
യാത്രക്കാരില്‍ പലരുടെയും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറക്കി.

വിമാനം പെട്ടെന്ന് താഴോട്ട് താഴ്ന്നതിനെ തുടര്‍ന്ന് കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടതാണ് യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍നിന്നും രക്തം വരാന്‍ കാരണമായത്. വിമാനം ലാന്‍ഡ് ചെയ്ത് ഉടന്‍തന്നെ 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം കുത്തനെ താഴോട്ട് നീങ്ങിയപ്പോള്‍ ചെവികള്‍ ഇപ്പോള്‍ പൊട്ടിപ്പോകുന്ന അവസ്ഥയിലായിരുന്നുവെന്നും തല്‍ഫലമായി പെയിന്‍കില്ലറുകള്‍ കഴിക്കേണ്ടി വന്നുവെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. കാബിനുള്ളിലെ മര്‍ദ വ്യതിയാനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട യാതക്കാരെയാണ് ജര്‍മനയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഓക്സിജന്‍ മാസ്‌കുകള്‍ നല്‍കിയിരുന്നു.

അതെസമയം സാധാരണ നിലയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നം കുറച്ചുപേര്‍ക്ക് മുന്‍കരുതലെന്ന നിലയിലുള്ള ചികിത്സ മാത്രമാണ് നല്‍കിയതെന്ന് റയാന്‍എയര്‍ അറിയിച്ചു. 189 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ 33 പേരാണ് ആശുപത്രിയിലെത്തിച്ചത്. ചിലര്‍ യാത്ര തുടരാന്‍ തയാറായില്ലെന്ന് ജര്‍മന്‍ പോലീസ് പറഞ്ഞു. ഒരു നവജാത ശിശുവടക്കമുള്ള കുഞ്ഞുങ്ങള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും 15 മിനിറ്റോളം എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. ചില മാസങ്ങള്‍ക്ക് മുന്‍പും ഇതിനു സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും വാര്‍ത്ത പ്രാധാന്യം നേടുകയോ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: