വിമാനങ്ങള്‍ ഇനി ആകാശത്ത് നിന്ന് അപ്രത്യക്ഷമാകില്ല : നാസയുടെ കിടിലന്‍ രക്ഷപ്രവര്‍ത്തന സംവിധാനം ഒരുങ്ങുന്നു

ലോകത്ത് നിരവധി വിമാനങ്ങളാണ് ഓരോ വര്‍ഷവും ദുരൂഹമായി കാണാതാകുന്നത്. വിമാനങ്ങള്‍ കാണാതാകുന്നതു മൂലം നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിനു രൂപയും പ്രതിവര്‍ഷം നഷ്ടമാകുന്നു. കാണാതാകുന്ന വിമാനങ്ങള്‍ക്കു പിന്നിലെ ദുരൂഹത ഒരിക്കലും അവസാനിക്കുന്നുമില്ല. കോടിക്കണക്കിനു രൂപ ചിലവഴിച്ചു തിരഞ്ഞിട്ടും ഈ വിമാനങ്ങള്‍ എവിടെപോയി എന്നു കണ്ടെത്താന്‍ പോലും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.

എന്നാല്‍ ഇനി റഡാറില്‍ നിന്നു കാണാതാകുന്ന വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം വരുന്നു. കടലിനു മുകളിലൂടെ പറക്കുമ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങള്‍ ഇനി ദുരൂഹമായി അവസാനിക്കില്ല. പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭൂമിയിലെ റഡാര്‍ സ്റ്റേഷനുകള്‍ക്കു കഴിയാത്ത അത്ര സൂഷ്മതയിലും കാര്യക്ഷമതയിലും നാസയുടെ ബഹിരാകാശ റേഡിയോ സംവിധാനം വരുന്നു.

ലോകത്തില്‍ എവിടെയുമുള്ള വിമാനപ്പറക്കലുകള്‍ തല്‍സമയം കിട്ടുന്ന സംവിധാനമാണു നാസ ഒരുക്കിരിക്കുന്നത്. ഇതിനായി 66 ഉപഗ്രഹളുടെ സേവനം പ്രയോജനപ്പെടുത്തും. അപകടം ഉണ്ടായാല്‍ ഒരു നിമിഷം പോലും കളയാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യും. ബഹിരാകാശം ആസ്ഥാനമായുള്ള പുതിയ സംവിധാനത്തിനു ഭൂമിയിലെ റഡാര്‍ സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കാനാകുമെന്നു പറയുന്നു.

കടലിനു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കൃത്യമായുള്ള വിവരങ്ങള്‍ വ്യോമഗതഗതനിയന്ത്രണ കേന്ദ്രത്തിനു ലഭിക്കില്ല. പൈലറ്റ് മുന്‍കുട്ടി തയാറാക്കി നല്‍കിയ റൂട്ട് മാപ്പ് മാത്രമാണ് ഇവര്‍ക്കുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ തീരും. വിമാനങ്ങളിലുള്ള എഡിഎസ്-ബി സംവിധാനം അയച്ചു കൊടുക്കുന്ന വിവരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ വിവരങ്ങളും ശേഖരിക്കും.

കപ്പലുകള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും ആപ്പ്സ്റ്റാര്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഫേ്ലാറിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹരിസ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണു നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ എല്ലാ വിമാനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനാകും എന്ന് ഇവര്‍ അവകാശപ്പെടുന്നു. 2018 ല്‍ പദ്ധതി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

https://youtu.be/v0oZUD6d0CQ

 

എ എം

Share this news

Leave a Reply

%d bloggers like this: