വിപ്ലവം തിളയ്ക്കുന്ന ‘മെക്‌സിക്കന്‍ അപാരത’ മാര്‍ച്ച് 31 മുതല്‍ അയര്‍ലണ്ടില്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത കാമ്പസ് രാഷ്ട്രീയം പ്രമേയമായുള്ള ചിത്രമാണ്. കെഎസ്‌ക്യൂ, എസ്എഫ്. വൈ എന്നിങ്ങനെയാണ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കലോത്സവത്തിലെ രംഗങ്ങളും ഏതാനും ചില ഒളിവ് രംഗങ്ങളും ഒഴിച്ചാല്‍ സിനിമയുടെ ഭൂരിഭാഗംവും ചിത്രീകരിച്ചിരിക്കുന്നത് മഹാരാജാസ് കോളജില്‍ തന്നെയാണ്. ഇന്ന് എസ്. എഫ്.ഐയുടെ ചെങ്കോട്ട എന്ന് അറിയപ്പെടുന്ന ഈ കാമ്പസില്‍ എങ്ങനെ എസ്എഫ്‌ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പിക കഥയാണ് ചിത്രം പറയുന്നത്. രചനയും ടോം തന്നെ. സംവിധായകനായ അനൂപ് കണ്ണനാണ് നിര്‍മാതാവ്. ……

പോള്‍ (ടൊവീനോ) സുഭാഷ് (നീരജ് ) രൂപേഷ് (രൂപേഷ് പീതാംബരന്‍) എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രമേശ് എന്ന കണ്ണൂര്‍ക്കാരന്‍ കഥാപാത്രമായി സുബീഷ് സുധിയും അഭിനയിക്കുന്നു. ടൊവീനോയ്ക്ക് ഈ സിനിമയില്‍ രണ്ടു ഗെറ്റപ്പുകളുണ്ട്. മികച്ച പ്രകടനമാണ് ടൊവീനോ കാഴ്ച്ച വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മയങ്ങി പൈങ്കിളി കളിച്ച് നടക്കുന്ന പോള്‍ എന്ന കഥാപാത്രം. ഇടവേള എത്തുന്നതോടെ അടിമുടി മാറുകയും വിപ്ലവം തലയ്ക്ക് പിടിക്കുകയും ചെയ്യുന്നു. പിന്നീട്, കാമ്പസില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് പോളും സുഭാഷും അവര്‍ക്കൊപ്പമുള്ളവരും. ടൊവീനോ കാമ്പസില്‍ പ്രണയിക്കുന്ന അനു എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഗായത്രി സുരേഷ്.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ക്ലൈമാക്‌സ് സീന്‍ കാണുമ്പോള്‍ രാഷ്ട്രീയ കാമ്പസില്‍ പഠിച്ചിട്ടുള്ള ആളുകള്‍ക്ക് രോമാഞ്ചമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ക്ക്. CLICK HERE

Share this news

Leave a Reply

%d bloggers like this: