വിന്റര്‍ ഫ്‌ലൂ ബാധിച്ച് ഈ സീസണില്‍ മരണപ്പെട്ടത് 34 രോഗികള്‍; മിക്കവരും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍

ഡബ്ലിന്‍: ഇത്തവണ വിന്റര്‍ സീസണില്‍ 34 പേര്‍ ഫ്‌ലൂ ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്ന് HSE റിപ്പോര്‍ട്ട് പുറത്തുവിട്ടു. രാജ്യത്ത് ഇപ്പോഴും പനിബാധ പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും എച്ച്.എസ്.ഇ വ്യക്തമാക്കി. 24 പേര്‍ ഇത്തരത്തില്‍ മരണമടഞ്ഞു. മധ്യവയസ്‌കരും 65 വയസ്സിന് മുകളിലുള്ളവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ കുറവുണ്ടായിട്ടുണ്ട്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈവലന്‍സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 1,672 പേരാണ് വിന്റര്‍ ഫ്‌ലൂ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയത്. ഇന്‍ഫ്‌ലുന്‍സ A വൈറസായിരുന്നു കുടുതലും രോഗകാരണം. 88 രോഗികളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

പ്രായമായവരിലും ഗര്‍ഭിണികളിലും രോഗ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഫ്ലൂ വാക്സിനേഷന്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹെല്‍ത്ത്പ്രൊട്ടക്ഷന്‍ സര്‍വൈവലന്‍സ് സെന്റര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് സൌജന്യമായി വാക്സിനേഷന്‍ ജി പി മാരുടെ അടുക്കല്‍ നിന്നും എടുക്കാവുന്നതാണ്.

വാക്സിന്‍ എടുക്കുന്നതിലൂടെ പനിക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള 3 തരം പനികളെയെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. രോഗം തടയാനും വൈറസ് ബാധമൂലമുണ്ടാകുന്ന മരണം വരെ തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിനേഷന്‍ എടുക്കുന്നതാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ശരീരത്തിലെ താപനില ഉയരും, പേശീവേദന, വരണ്ട ചുമ, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Share this news

Leave a Reply

%d bloggers like this: