വിനോദ സഞ്ചാരികള്‍ തിങ്ങിനിറഞ്ഞ ബീച്ചിനെ തൊട്ടു ബ്രിട്ടീഷ് എയര്‍വെയിസ് വിമാന ലാന്‍ഡിങ് ; ഞെട്ടല്‍ മാറാതെ ടൂറിസ്റ്റുകള്‍

സ്‌കിയതോസ് : വിനോദസഞ്ചാരികള്‍ തിങ്ങിനിറഞ്ഞ ബീച്ചിനെ തൊട്ടു- തൊട്ടില്ല എന്ന രീതിയില്‍ വിമാനത്തിന്റെ ലാന്‍ഡിങ്. ഗ്രീസിലെ സ്‌കിയതോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം ബീച്ചിനടുത്തു പരിധിയിലും കൂടുതല്‍ താഴ്ന്നു പറന്നതാണ് സഞ്ചാരികളെ ഞെട്ടിച്ചത്.

വിമാനങ്ങളുടെ ലോ ലാന്‍ഡിങ്ങിന് പേരുകേട്ട എയര്‍പോര്‍ട്ടാണ് സ്‌കിയതോസ്. എന്നാല്‍ എത്രയും താഴ്ന്നു വിമാനം ഇവിടെ പറക്കുന്നത് ആദ്യമായിട്ടാണ് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനമാണ് ഇങ്ങനെ ലാന്‍ഡ് ചെയ്തത്. തലയ്ക്ക് മുകളില്‍ വിമാനം എത്തിയതോടെ സഞ്ചാരികള്‍ ചിതറിയോടി. വലിയൊരു അപകടമാണ് ഇവിടെ ഞൊടിയിടയില്‍ ഒഴിവായത്.

Share this news

Leave a Reply

%d bloggers like this: