സ്റ്റുഡന്റ് നഴ്‌സുമാര്‍ക്ക് മാര്‍ച്ച്മാസം മുതല്‍ ശമ്പളവര്‍ദ്ധനവ്‌

ഡബ്ലിന്‍: നഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ ശമ്പളം മാര്‍ച്ച് തുടക്കമുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനമായി. ഗവണ്‍മെന്റും നഴ്സിങ്ങ് യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ശമ്പളവര്‍ദ്ധവനുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.ഏതെങ്കിലും ആശുപത്രിയില്‍ 36 ആഴ്ച്ച ജോലിചെയ്തിട്ടുള്ള നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കാണ് ശമ്പള വര്‍ദ്ധനവ് ലഭ്യമാകുക. ഇതനുസരിച്ച് നാലാം നര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളായ 1400 പേര്‍ക്കാണ് മാര്‍ച്ച്മാസം മുതല്‍ ശമ്പളവര്‍ദ്ധനവുണ്ടാകുക.

2013 മുതല്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 6.49 യൂറോയ്ക്കും 7.79 യൂറോയ്ക്കുമിടയിലായിരുന്നു ശമ്പളം ലഭിച്ചിരുന്നതെങ്കില്‍ പുതിയ എഗ്രിമെന്റ് അനുസരിച്ച് ശമ്പളം മണിക്കൂറില്‍ 9.49 യൂറോവരെയായി ഉയര്‍ന്നിരിക്കുകയാണ്.

നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സേവനങ്ങള്‍ വളരെ വലുതാണെന്നും അതനുസരിച്ച്് ഇവരുടെ ശമ്പളവര്‍ദ്ധവന് വളരെ അത്യാവശ്യമായിരുന്നുവെന്നും ഐറിഷ് ആരോഗ്യമേഖലയിലേക്ക് കൂടുതല്‍ നഴ്‌സുമാരുടെ കടന്നുവരവിന് ശമ്പളവര്‍ദ്ധനവ് കാരണമാകുമെന്നും എസ്‌ഐപിറ്റിയു നഴ്‌സിങ്ങ് മേഖല സംഘാടകന്‍ കെവിന്‍ ഫിഗീസ് അഭിപ്രായപ്പെട്ടു.
-എല്‍കെ-

 

Share this news

Leave a Reply

%d bloggers like this: