വിദ്യാര്‍ത്ഥി കബോര്‍ഡില്‍ സൂക്ഷിച്ചത് 19,000 യൂറോ വിലവരുന്ന കഞ്ചാവ്. പോലീസില്‍ വിവരം അറിയിച്ചത് സ്വന്തം ‘അമ്മ: മകനെ നേര്‍വഴിക്ക് നയിച്ച അമ്മക്ക് കോടതിയുടെ പ്രത്യേക അഭിനന്ദനം

ഡബ്ലിന്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവ് ബയോസയന്‍സ് വിദ്യാര്‍ത്ഥിയില്‍ നിന്നും പിടികൂടി. Dayo Awosanya എന്ന വിദ്യാര്‍ത്ഥിയുടെ മുറിയില്‍ കബോര്‍ഡില്‍ സൂക്ഷിച്ച 19,000 യൂറോ വില വരുന്ന കഞ്ചാവ് കണ്ടെത്തിയത് സ്വന്തം ‘അമ്മ തന്നെയാണ്. തുടര്‍ന്ന് ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

20 വയസുകാരനായ മകന്റെ മുറിയില്‍ നിന്നും ഒരു പ്രത്യേക മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുറി പരിശോധിച്ച അമ്മയാണ് ഒരു കബോര്‍ഡ് നിറയെ കഞ്ചാവ് കണ്ടു ഞെട്ടിയത്. ഡബ്ലിന്‍ സെര്‍ക്യൂട്ട് ക്രിമിനല്‍ കോടതിക്ക് മുന്‍പാകെയാണ് കേസിന്റെ വാദം നടന്നത്. തന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കഞ്ചാവ് കൈയില്‍ കരുതിയതെന്ന് വിദ്യാര്‍ത്ഥി കോടതിയില്‍ അറിയിച്ചു. കഞ്ചാവ് കൈയില്‍ സൂക്ഷിക്കുന്നതിന് സുഹൃത്ത് നിശ്ചിത തുക നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥി കോടതി മുന്‍പാകെ സമ്മതിച്ചിട്ടുണ്ട്. ആഴ്ചയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് ഈ വിദ്യാര്‍ത്ഥി 50 യൂറോ വീതം ചെലവാക്കുന്നതായും കണ്ടെത്തി.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച വിദ്യാര്‍ത്ഥി കഞ്ചാവ് ലോബിയുടെ വെറും ഒരു ആയുധം മാത്രമാണെന്ന് കണ്ടെത്തിയതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ മാത്രമാണ് കോടതി വിധിച്ചിരിക്കുന്നത്. സ്വന്തം മകനായിരുന്നിട്ടും നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് തടയിട്ട ‘അമ്മ കോടതിയുടെ അഭിനന്ദനവും ഏറ്റുവാങ്ങി.

ഡികെ

Share this news

Leave a Reply

%d bloggers like this: