വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യൂണിവേഴ്സിറ്റിയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യസ്നേഹം ഓരോ പൗരനും നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സര്‍വകലാശാലയിലും കോളജുകളിലും സ്‌കൂളുകളിലും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കല്‍ വന്ദേമാതരം ആലപിക്കണം. തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഇതിനായി തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, ഫാക്ടറികള്‍ തുടങ്ങി മറ്റ് സ്ഥാപനങ്ങളില്‍ മാസത്തില്‍ ഒരുദിവസം വന്ദേമാതരം ആലപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എതെങ്കിലും ന്യായമായ കാരണത്താല്‍ വന്ദേമാതരം ആലപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം ആളുകളെ അതിനായി നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വന്ദേമാതരത്തിന്റെ ഇംഗ്ലീഷ്, തമിഴ് പരിഭാഷകള്‍ തയാറാക്കി സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യണമെന്ന് സംസ്ഥാന പൊതുവിവര വകുപ്പ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

വന്ദേമാതരം ഏതുഭാഷയിലാണ് രചിക്കപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് തമിഴ്നാട്ടിലെ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം വന്നത്. ബംഗാളി ഭാഷയിലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാരം ആദ്യം രചിച്ചതെന്നും പിന്നീട് ഇത് സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച് കോടതി വ്യക്തമാക്കുകയും ചെയ്തു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: