വിദേശ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം: അയര്‍ലണ്ടിലെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഷെഫുമാര്‍ക്കും ഈ തീരുമാനം ഗുണകരമായേക്കും

ഡബ്ലിന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വിദേശ ഷെഫുമാര്‍ക്ക് അവസരം ലഭിക്കുന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ഷെഫുമാരെ നിയമിക്കുന്നതിന് വേണ്ട ചില നിയമ വശങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. ബിസിനസ്സ് എന്റര്‍പ്രൈസസ് മിനിസ്റ്റര്‍ ഹെതര്‍ ഹംഫ്രി യാണ് ഈ പ്രഖ്യാപനം നടത്തിയത്.

അയര്‍ലണ്ടിലെ എക്കൊണോമിക് മൈഗ്രെഷന്‍ പോളിസിയില്‍ മാറ്റം വരുത്തിയാണ് ഹോസ്പിറ്റാലിറ്റി നിയമങ്ങളില്‍ മാറ്റം വരുത്തുക. അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 7000 ഷെഫുമാരുടെ കുറവ് നിലവില്‍ അനുഭവപ്പെടുന്നുണ്ട്. ലേബര്‍ മാര്‍ക്കറ്റില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം വളരെ കുറയുന്നതിനാലാണ് സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചത്.

സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി റസ്റ്റോറന്റ്‌റ് അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് അഭിപ്രായപ്പെട്ടു. അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉദ്യോഗാര്‍ഥികളുടെ കുറവ് അനുഭവപ്പെട്ടാല്‍ വിദേശത്ത് നിന്നും വരുന്നവരെ മറ്റു നിയമപ്രശ്‌നങ്ങളില്ലാതെ നേരിട്ട് നിയമിക്കാന്‍ കഴിയുന്ന ഈ നിയമം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്രദമാകും.

എ എം

Share this news

Leave a Reply

%d bloggers like this: