ഐറിഷ് വനിത കൊല്ലപ്പെട്ട സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍

കോവളത്ത് ഐറിഷ് വനിത കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ഹൈക്കോടതിയില്‍. ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയുമാണ് ഹര്‍ജി.

നേരത്തെ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്ര്യൂസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്രൂ കേരളത്തില്‍ തന്നെ തുടരുകയാണ്. തന്റെ ഭാര്യയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയെ ബാധിക്കുമെന്നതിനാല്‍ പൊലീസ് തെളിവുകള്‍ മൂടിവയ്ക്കുകയാണ്. അയര്‍ലന്‍ഡ് സര്‍ക്കാരിലും അന്താരാഷ്ട്ര മനുഷ്യാവകശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും ആന്‍ഡ്രൂ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 14നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ലീഗയെ കാണാതായത്. മാനസിക പിരിമുറക്കത്തിനുള്ള ചികില്‍സക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയതായിരുന്നു ഇവര്‍. പിന്നീട് ഇവരുടെ മൃതദേഹം കോവളത്തു നിന്നും അഴുകിയ നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ഇവരെ കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് കേസില്‍ പിടികൂടിയ ഉമേഷും ഉദയനും വെളിപ്പെടുത്തിയിരുന്നു. രാസപരിശോധന ഫലങ്ങള്‍ ലഭിച്ചുവെങ്കിലും വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: