വിദേശ രാജ്യങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്ന എച്ച്.എസ്.ഇ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ വൈദ്യസഹായം അനുവദിക്കുന്ന പദ്ധതി വേണ്ടത്ര ഫലപ്രദമല്ലെന്ന് ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ചുള്ള ഇരുപതോളം പദ്ധതികളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. പല സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വളരെ അനിവാര്യമായ ശാസ്ത്രക്രീയകള്‍ ഇ.യു രാജ്യങ്ങളില്‍ അനുവദിക്കുന്ന ഈ സ്‌കീമിന്റെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഓംബുഡ്സ്മാന്‍ പീറ്റര്‍ ടിന്‍ദാല്‍ അഭിപ്രായപ്പെടുന്നു.

രോഗികള്‍ക്ക് ചികിത്സ റഫര്‍ ചെയ്യപ്പെടുന്ന ആശുപത്രികളില്‍ പലപ്പോഴും ലഭ്യമാകാത്തത് രോഗികള്‍ പരാതിപ്പെടുന്നു. ഇതില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വിദേശ ആശുപത്രികളില്‍ നിലവില്‍ ചികിത്സ ലഭിക്കാതെ രോഗികള്‍ മടങ്ങേണ്ടി വന്ന സാഹചര്യങ്ങളുമുണ്ട്. ഓരോ രോഗിക്കും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലാണ്. അത് മനസിലാക്കി റഫര്‍ ചെയ്യപ്പെടുന്ന ആശുപത്രികളില്‍ രോഗിക്ക് ശസ്ത്രക്രീയ ലഭ്യമാണോ എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്വവും എച്ച്.എസ്.ഇ ക്ക് ഉണ്ടെന്ന് ഓംബുഡ്സ്മാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എച്ച്.എസ്.ഇ.യുടെ ഫണ്ടിങ് നഷ്ടമാകുന്നതോടൊപ്പം രോഗിക്ക് ചികിത്സയും ലഭിക്കാത്ത സാഹചര്യത്തിന് മാറ്റം വരുത്തണമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ നഷ്ടമാകുന്നത് ലക്ഷക്കണക്കിന് യൂറോയാണെന്നും പീറ്റര്‍ ടിന്‍ദാല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: