വിദേശ നേഴ്സുമാര്‍ക്ക് പുതിയ അപേക്ഷാ രീതി പ്രഖ്യാപിച്ചു.

 

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് അയര്‍ലണ്ടിലെ NMBI (Nursing and mid wifery Board of Ireland) രജിസ്‌ട്രേഷന് പുതിയ മാര്‍ഗരേഖകള്‍ പുറത്തുവിട്ടു. അപേക്ഷയോടൊപ്പം യോഗ്യത നേടിയതിന് ശേഷമുള്ള ജോലി പരിചയം നേടിയതിന്റെ രേഖകള്‍ കൂടി സമര്‍പ്പിക്കണമെന്നാണ് ഈ രജിസ്ട്രേഷന്‍ രീതിയിലെ സുപ്രധാന മാറ്റം. അതായത് യോഗ്യതക്ക് പുറമെ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി മേഖലകളില്‍ പ്രവൃത്തി പരിചയം നിര്‍ബന്ധിത യോഗ്യതകളില്‍ ഒന്നാക്കി മാറ്റി.

തൊഴിലുടമയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിവരങ്ങളും അപേക്ഷകന്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. യോഗ്യതാ പരീക്ഷകളില്‍ നേടിയ ഗ്രേഡുകള്‍ക്കൊപ്പം തൊഴില്‍ പരിചയം നേടിയ സ്ഥാപനത്തില്‍ അപേക്ഷകര്‍ പ്ലാനിങ്, ഓര്‍ഗനൈസേഷന്‍ ആന്‍ഡ് നേഴ്‌സിങ് അഡ്മിനിസ്‌ട്രേഷനില്‍ തെളിയിച്ച നൈപുണ്യ പാടവവും രജിസ്ട്രേഷന്‍ പ്രോസസ്സില്‍ പ്രധാന പങ്കു വഹിക്കും.

യോഗ്യതയും പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ പ്രക്രിയകളില്‍ ഏതെങ്കിലും തരത്തിലുള്ള അപര്യാപ്തതകള്‍ കണ്ടെത്തിയാല്‍ ഇവര്‍ 6 ആഴ്ചത്തെ നേഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് ട്രൈനിങ്ങിന് വിധേയരാക്കുകയോ അല്ലെങ്കില്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസ്സാകേണ്ടിയോ വരും. അപേക്ഷകന്റെ പ്രൊഫഷണല്‍ യോഗ്യതയും പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടെത്തിയാല്‍ അപേക്ഷകന് രജിസ്ട്രേഷന്‍ നടത്താന്‍ തടസ്സം നേരിടും. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വെബ് പേജ് https://www.nmbi.ie/Registration/Trained-outside-Ireland/Group-3-Applicants കാണുക.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: