വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത് 17,000 കോടി രൂപ

ന്യൂഡല്‍ഹി: ആഗസ്ത് മാസത്തില്‍മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത് 17,000 കോടി രൂപ. ചൈനയുടെ സാമ്പത്തിക തളര്‍ച്ചയും ആഗോള വിപണികളിലെ നഷ്ടവും രാജ്യത്തെ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതിനെതുടര്‍ന്നാണ് വിദേശ സ്ഥാപനങ്ങള്‍ വ്യാപകമായി ഓഹരികള്‍ വിറ്റഴിച്ചത്.

എന്‍എസ്ഡിഎലില്‍നിന്നുള്ള കണക്കുപ്രകാരം 16,936 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റത്. ആഗോള മാന്ദ്യം രാജ്യത്തെ ഓഹരി വിപണിയെ ബാധിച്ച 2008 ഒക്ടോബറില്‍ 15,347 കോടിരൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. അതിനുശേഷം ഇത്രയും തുകയുടെ വില്പനക്കാരാകുന്നത് ഇതാദ്യമായാണ്.

ആഗസ്തില്‍ 1624 പോയന്റാണ് ഒരൊറ്റ ദിവസംകൊണ്ട് വിപണിക്ക് നഷ്ടമായത്. ഏറെക്കുറെ തിരിച്ചുപിടിച്ചെങ്കിലും വിപണിയില്‍ നഷ്ടം തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലെ നിലവാരത്തില്‍നിന്ന് സൂചികകള്‍ 4000 പോയന്റോളം താഴെയാണിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: