വിജയദശമി ദിനത്തില്‍ ഫൊക്കാന അവാര്‍ഡ് ജേതാവായ സ്വാതി ശശിധരന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നു

വിജയദശമി ദിനമായ 19- ആം തീയതി വെള്ളിയാഴ്ച കലാ- സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങില്‍ ഈ വര്‍ഷത്തെ ഫൊക്കാന അവാര്‍ഡ് ജേതാവും ഐറിഷ് മലയാളിയുമായ സ്വാതി ശശിധരന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും .വൈകീട്ട് 4 .30 മുതല്‍ താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിലാണ് വിദ്യാരംഭ ചടങ്ങും തുടര്‍ന്ന് മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചിരിക്കുന്നത് .

പ്രശസ്ത എഴുത്തുകാരന്‍ ശ്രീ .സുഭാഷ് ചന്ദ്രന്‍ വരാമെന്നു ഏറ്റിരുന്നെങ്കിലും വിസ ലഭിക്കാനുള്ള അമിതമായ കാലതാമസം മൂലം അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വരികയായിരുന്നു .അത്‌ലോണില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന സ്വാതി ശശിധരന്‍ എഴുതിയ RAINDROPS ON MY MEMORY YACHTഎന്ന കൃതിക്കാണ് അമേരിക്ക ആസ്ഥാനമായുള്ള ഫൊക്കാനയുടെഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ലഭിച്ചത് .ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ്ഗുകളില്‍ എഴുതുന്ന സ്വാതിയുടെ പല കൃതികളും ഇതിനകം തന്നെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് . ഒരു ശരാശരി മലയാളിയുടെ പച്ചയായ മനോഗതികളും ,ജീവിതസാഹചര്യങ്ങളും തന്മയത്ത്വത്തോടെ തന്നെ വരച്ചുകാട്ടുന്നതാണ് അവരുടെ കൃതികള്‍ .

സ്വാതിയെക്കുറിച്ചുള്ള ഒരു ലേഖനം കഴിഞ്ഞ ദിവസം ഐറിഷ് ടൈയിംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മലയാളം ചെറു കഥകളായ ‘കരയാന്‍ കഴിയാത്ത പെണ്‍കുട്ടി’ ,’ജീവിതത്തിന്റെ തുലാസ്’ എന്നിവ പ്രസീദ്ധീകരിച്ച ചെറുകഥകളില്‍ ചിലതാണ് .അനവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ സ്വാതിയുടെ രചനകള്‍ ലഭ്യമാണ്.

വിദ്യാരംഭത്തിനു ശേഷം സാംസ്‌കാരിക സന്ധ്യയും , കുട്ടികളുടെ ഷോര്‍ട് ഫിലിം പ്രദര്‍ശനവും ,ഈ വര്‍ഷം ജൂനിയര്‍ സെര്‍ട്ടിനും ലീവിങ് സെര്‍ട്ടിനും ഉന്നത വിജയം കരസ്ഥ മാക്കിയ കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കുന്നതാണ് .

Share this news

Leave a Reply

%d bloggers like this: