വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്നും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും ജി സുധാകരന്‍

ആലപ്പുഴ: വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്നും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും ജി സുധാകരന്‍. നേരത്തെ വിഎസിന്റെ കെയറോഫിലല്ല താന്‍ നേതാവായതെന്നും,ചിലരുടെ താത്പര്യങ്ങള്‍ക്ക് വിഎസ് വഴങ്ങുകയാണെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണമായാണ് സുധാകരന്‍ രംഗത്തെത്തിയത്.

അതേസമയം അമ്പലപ്പുഴയില്‍ ചിലയിടങ്ങളില്‍ സുധാകരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നാണ് പോസ്റ്ററുകളിലെ വാചകം.

പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് ആദ്യം പങ്കെടുക്കാമെന്ന സമ്മതിച്ച വിഎസ് പിന്നീട് പിന്‍മാറിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സമ്മേളന വേദിയില്‍ വച്ച് തന്നെ വിഎസിനെതിരെ സുധാകരന്‍ തുറന്നടിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: