വാഹന ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത: അയര്‍ലണ്ടില്‍ ഇന്ധന വില കുത്തനെ കുറയുന്നു

ഡബ്ലിന്‍: വാഹന ഉടമകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇന്ധന മാര്‍ക്കറ്റില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ നാലു മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് പെട്രോള്‍, ഡീസല്‍ വില നിരക്കുകള്‍. പെട്രോളിന് 2 .4 സെന്റും, ഡീസലിന് 3 സെന്റും കുറഞ്ഞതായി എ.എ അയര്‍ലന്‍ഡ് വ്യക്തമാക്കി.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പും ഇന്ധനവില കുറഞ്ഞ് വരികയും ഈ മാസം അത് ഏറ്റവും താഴ്ചയിലെത്തുകയുമായിരുന്നു. ഇന്ധനവിലയില്‍ വരുന്ന ഈ മാറ്റം വാഹന ഉടമകള്‍ക്ക് ശുഭ സൂചനയാണ് നല്‍കുന്നതെന്ന് എ.എ അയര്‍ലന്‍ഡ് വക്താവ് കൊണാര്‍ ഫോഗ് പറയുന്നു.

ഇന്ധനവില ശരാശരിയില്‍ നില്‍ക്കുമ്പോഴും ഇതില്‍ നേട്ടം കണ്ടെത്താന്‍ ഉപഭോതാക്കള്‍ക്കള്‍ക്ക് കഴിയുന്നില്ല. ഇന്ധന നികുതിയില്‍ കുറവ് വരാത്തതാണ് ഉപഭോക്താക്കള്‍ക്ക് ഈ നേട്ടം ലഭിക്കാത്തതിന് പിന്നിലെ പ്രധാന കാരണമായി എ എ ചൂണ്ടിക്കാണിക്കുന്നത്. ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം വിഴുങ്ങിയപ്പോള്‍ എല്ലാ മേഖലകളേയും പോലെ ഇന്ധന നികുതി ഉയര്‍ത്തിയാണ് അയര്‍ലണ്ടും കരകയറിയത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ഘടന മെച്ചപ്പെട്ടെങ്കിലും ഇന്ധന നികുതി അതേപടി തുടരുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ പെട്രോള്‍-ഡീസല്‍ വിലയിലുണ്ടായ ചില ഏറ്റക്കുറച്ചിലുകള്‍ വില കുറയാന്‍ കാരണമായി പറയപ്പെടുന്നു. ഒപെക് രാജ്യങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി വില നിലവാരം കുറഞ്ഞതും ഇന്ധനവിലയില്‍ പ്രതിധ്വനിച്ചു. പെട്രോള്‍ 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഡീസല്‍ വിലയില്‍ കാണാന്‍ കഴിഞ്ഞത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: