വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്ക് വരുന്നു

ന്യൂഡല്‍ഹി: 50 കോടി രൂപയ്ക്കുമുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ക്ക് ഇനി വിദേശയാത്രയ്ക്ക് വിലക്കുവീഴും. മുന്‍കൂര്‍ അനുമതി ലഭിച്ചതിനുശേഷംമാത്രമെ ഇവര്‍ക്ക് വിദേശയാത്ര നടത്താനാകൂ. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അധ്യക്ഷനായ സമിതിയുടെതാണ് ശുപാര്‍ശ.

ഇതിനായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. നിശ്ചിത തുകയ്ക്കുമേല്‍ ലോണെടുത്ത് തിരച്ചടയ്ക്കാത്തവര്‍ക്ക് പൊതുതാല്‍പര്യം കണക്കിലെടുത്ത് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാനാണ് ഉദ്ദേശിക്കുന്നത്. 50 കോടി രൂപയാണ് വായ്പ തുക നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ക്കൂടി ശേഖരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നീരവ് മോദിയും വിജയ് മല്യയും രാജ്യംവിട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: