വായ്പയടയ്ക്കാത്ത കര്‍ഷകനെ റിമാന്‍ഡ് ചെയ്ത സംഭവം: ബാങ്ക് സത്യവാങ്മൂലം സമര്‍പ്പിച്ചു

പുല്‍പ്പള്ളി: വായ്പാ കുടിശ്ശികയുടെ പേരില്‍ കര്‍ഷകനെ റിമാന്റ് ചെയ്ത സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈട് നല്‍കിയ ഭൂമി ടൈഗര്‍ റിസര്‍വാണെന്നു കാണിച്ചാണ് വയനാട് ഇരുളത്തെ ഗ്രാമീണ്‍ ബാങ്ക് സത്യവാങ്മൂലം നല്‍കിയത്. ഭൂമി ലേലത്തിലെടുക്കാന്‍ ആരും തയറാകുന്നില്ലെന്നും ബാങ്ക് അറിയിച്ചു.

എന്നാല്‍ ബാങ്ക് അധികൃതര്‍ കോടതിയെ തെറ്റുധരിപ്പിച്ചെന്നും സിപിഎം ആരോപിച്ചു. കര്‍ഷകനെ ജയിലിലടച്ച സംഭവം പുറത്തുവന്നതോടെ ഇരുളത്ത് വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: