വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ, മുന്നറിയിപ്പു നല്‍കി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍

 

ലോകത്തെ തന്നെ ഞെട്ടിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്ത് അവ ഉപയോഗിച്ചാണ് വാനാക്രൈക്ക് രൂപം നല്‍കിയതെന്ന് സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് 150 ല്‍ പരം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ വാനാക്രൈ ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്. കാലാവധി കഴിഞ്ഞ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രൈ പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അപ്ഡേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും അവഗണിച്ചവരാണ് സൈബര്‍ ആക്രമണത്തിനിരയായാത്. അപ്ഡേഷന്‍ നടത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും അവഗണിച്ചവരാണ് സൈബര്‍ ആക്രമണത്തിനിരയായാത്. അതിനാല്‍ തന്നെ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ ആറു മാസക്കാലത്തിനിടെ ലോകത്ത് സൈബര്‍ ആക്രമങ്ങളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ നയത്തിന് രൂപം നല്‍കണം. സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും സ്മിത്ത് പറഞ്ഞു. നേരത്തെ ഗൂഗിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ നീല്‍ മേത്തയും വാനാക്രൈക്കു പിന്നില്‍ ഉത്തരകൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു. ഉത്തരകൊറിയയിലെ ‘മാല്‍വെയറുകളുടെ ഫാക്ടറി’ എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രൈയുടെ ഉപജ്ഞാതാക്കളെന്നായിരുന്നു ബ്രിട്ടന്റെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ നിഗമനം. അമേരിക്കയും ഇതു ശരിവെച്ചിരുന്നു.

2014 ലും സമാനമായ ആക്രമണം 2014ല്‍ സോണി പിക്ചേഴ്സിന്റെ സൈറ്റുകളില്‍ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോര്‍ത്തിയതും ഇതേ സംഘമാണെന്നാണും റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റര്‍വ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടു മുന്‍പായിരുന്നു സോണിയുടെ സൈറ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വാനാക്രൈ ആക്രമണം കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്ന സൈബര്‍ ആക്രണമാണ് വാനാക്രൈ. ഇത് ദക്ഷിണകൊറിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സൈബര്‍ ശൃംഖലയിലും മുന്‍പു സംഘം കടന്നു കയറിയിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: