വാനമ്പാടിയെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു

 

അയര്‍ലണ്ടിലെ കലാപ്രേമികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനി 2 ദിനങ്ങള്‍ മാത്രം . കേരള ജനതയുടെ സ്വകാര്യ അഹങ്കാരം , മലയാളത്തിന്റെ സ്വന്തം വാനമ്പാടി , K S Chithra യും സംഘവും ആദ്യമായി ഐറിഷ് മണ്ണില്‍ കലാഹൃദയങ്ങളെ ശുദ്ധസംഗീതത്തിന്റെ നിര്‍വൃതിയിലാഴ്ത്തുവാന്‍ എത്തുന്നു . വര്ഷങ്ങളായി നാം പോലുമറിയാതെ നമ്മുടെ മനസ്സിന്റ കോണില്‍ സ്ഥാനം ഉറപ്പിച്ച നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയും സംഖവും മൂന്നര മണിക്കൂര്‍ നീളുന്ന ലൈവ് സംഗീത നിശയുമായി ഈ വരുന്ന വെള്ളിയാഴ്ച്ച ഒക്ടോബര്‍ 12ആം തീയതി താല സയന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ചു വൈകുന്നേരം 7 മണിക്ക് നമ്മുടെ മുന്‍പില്‍ എത്തുന്നു .

K S ചിത്രയോടൊപ്പം പ്രശസ്ത വയലിനിസ്റ്റും ഗായികയും കൂടിയായ രൂപ രേവതിയും , ഗായകന്‍ നിഷാദും , ഫുള്‍ ഓര്‍ക്കസ്ട്ര ടീമും കൂടുമ്പോള്‍ ഐറിഷ് മലയാളികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നതു അയര്‍ലന്‍ഡ് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വളരെ വ്യത്യസ്തവും പുതുമയുമാര്‍ന്ന ഒരു സന്ധ്യ തന്നെ ആയിരിക്കുമെന്ന് സംഘാടകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു .ഡബ്ലിനില്‍ കഴിഞ്ഞ 7 വര്‍ഷക്കാലമായി നൃത്തരംഗത്തു സജീവ സാന്നിധ്യമറിയിച്ചു വരികയും കുട്ടികള്‍ക്കായി ഡബ്ലിനില്‍ പലയിടങ്ങളിലും ക്ലാസിക്കല്‍ ഡാന്‍സ് ക്ലാസ്സുകള്‍ വിജയകരമായി നടത്തി വരുകയും ചെയ്യുന്ന Mudra School of Dances ആണ് അയര്‍ലണ്ടിലെ സംഗീതപ്രേമികള്‍ക്കായി K S Chithra live in concert അവതരിപ്പിക്കുന്നത് . ടിക്കറ്റ് വില്പന ആരംഭിച്ചു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ VIP ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന പരിപാടിയുടെ ഏതാനും കുറച്ചു normal ടിക്കറ്റുകള്‍കൂടി ലഭ്യമാണ് . ടിക്കറ്റുകള്‍ക്കായി www.wholelot.ie എന്ന വെബ്‌സൈറ്റിലൂടെയോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടോ വാങ്ങാവുന്നതാണ് .

Kiran : 0872160733
Sujith : 0860291260
Alex : 0871237342
Pradeep: 0871390007
Sajan : 0868580915
Jaison : 0894918855

 

Share this news

Leave a Reply

%d bloggers like this: