വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിച്ചു

അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ വാട്സ്ആപ്പ് പരിഷ്‌കരിച്ചു. സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഡിലീറ്റ് റിക്വസ്റ്റ് അംഗീകരിക്കുന്നതിനുള്ള സമയ പരിധി 13 മണിക്കൂറില്‍ കൂടുതലായി വര്‍ധിപ്പിച്ചു. ഡിലീറ്റ് റിക്വസ്റ്റ് സ്വീകരിക്കാനുള്ള സമയം 13 മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് ആയാണ് വര്‍ധിപ്പിച്ചത്. മുമ്പ് ഇത് ഒരു മണിക്കൂറോളമായിരുന്നു.

ഒരാള്‍ ഒരു സന്ദേശം നീക്കം ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ നിര്‍ദേശം നല്‍കിയാല്‍ അത് ഡിലീറ്റ് റിക്വസ്റ്റ് ആയി സന്ദേശം ലഭിച്ചയാളിന്റെ ഫോണിലേക്ക് എത്തും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് റിക്വസ്റ്റ് സ്വീകര്‍ത്താവിന്റെ ഫോണില്‍ എത്തിയാല്‍ മാത്രമേ ആ സന്ദേശം അയാളുടെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെടുകയുള്ളൂ.

ഈ സമയ പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റാണ് സമയ പരിധി. ഇത് 13 മണിക്കൂറില്‍ കൂടുതലായി വര്‍ധിക്കും. അതായത്, സന്ദേശം ലഭിച്ചയാള്‍ ഈ സമയ പരിധിക്കുള്ളില്‍ വാട്‌സ്ആപ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരിക്കണം.

എന്നാല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി പഴയത് പോലെ തന്നെ തുടരും. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍, ആ സന്ദേശം അയച്ച് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ തന്നെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ നിര്‍ദേശം നല്‍കിയിരിക്കണം.

ഗ്രൂപ്പുകളിലേക്ക് അയക്കുന്ന സന്ദേശം നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ സന്ദേശം ലഭിച്ച ഗ്രൂപ്പ് അംഗങ്ങളുടെ നമ്പറുകളിലേക്കെല്ലാം ഡിലീറ്റ് റിക്വസ്റ്റ് പോവുന്നുണ്ട്. പലയാളുകള്‍ക്ക് പലസമയത്തായിരിക്കാം ഡിലീറ്റ് റിക്വസ്റ്റ് ലഭിക്കുക. ചിലയാളുകള്‍ക്ക് നിശ്ചിതസമയപരിധിക്കുള്ളില്‍ ഡിലീറ്റ് റിക്വസ്റ്റ് ലഭിച്ചില്ലെന്നുവരും അങ്ങനെ വന്നാല്‍ സന്ദേശം നീക്കം ചെയ്യപ്പെടാതെ വരും.

ഈ പ്രശ്നത്തിനാണ് സമയ പരിധി നീട്ടി നല്‍കി പരിഹാരം കാണാന്‍ വാട്സ്ആപ്പ് ശ്രമിക്കുന്നത്. ഡിലീറ്റ് റിക്വസ്റ്റ് സ്വീകരിക്കാനുള്ള സമയം 13 മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് ആക്കി വര്‍ധിപ്പിച്ചത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ സമയ പരിധി ഏഴ് മണിക്കൂര്‍ മാത്രമായിരുന്നു. ഇത് പിന്നീട് ഒരുമണിക്കൂറിലധികമായി വര്‍ധിപ്പിക്കുകയായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: