വാട്സാപ്പില്‍ സൈബര്‍ ആക്രമണം; ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: വോയ്സ് കോള്‍ വഴി സൈബര്‍ ആക്രമണം നടത്തുന്ന ചാര സോഫ്റ്റ്വെയറിനെതിരേ മുന്നറിയിപ്പുമായി വാട്സാപ്. വാട്സാപിലെ വോയ്സ് കോള്‍ ഫീച്ചര്‍ ഉപയോഗിച്ച് മിസ്ഡ് കോളുകളിലൂടെ ബാധിക്കാന്‍ കഴിവുള്ളതാണ് പുതിയ സ്പൈവെയര്‍. സൈബര്‍ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കള്‍ എത്രയും വേഗം വാട്സ്ആപ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് വാട്സ്ആപ് അധികൃതര്‍ അറിയിച്ചു.

ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന ചാരസോഫ്റ്റ് വെയറാണ് പ്രചരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ കണ്ടെത്തിയ സ്പൈവെയര്‍ നിരവധി ഫോണുകളെ ബാധിച്ചതായി വാട്സ്ആപ് വക്താവ് അറിയിച്ചു. ഇസ്രായേലില്‍ നിന്നുള്ള സംഘമാണ് ചാര സോഫ്റ്റവെയര്‍ നിര്‍മിച്ചതെന്നാണ് പ്രാഥമിക വിവരം.

2010ല്‍ സ്ഥാപിതമായ എന്‍എസ്ഒ എന്ന ഇസ്രായേലി സാങ്കേതിക സംഘമാണ് ഹാക്കിങിന് പിന്നില്‍. ഉപയോക്താവിന്റെ അറിവില്ലാതെ ഇവര്‍ ഇ മെയിലുകളും മെസ്സേജുകളും ഗാലറിയും ഒക്കെ നിരീക്ഷിക്കുന്നു. ഫോണിലെ ക്യാമറ പോലും ഉപയോക്താവ് അറിയാതെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവരുടെ പക്കല്‍ സോഫ്റ്റ് വെയറുകളുള്ളതായാണ് വിവരം.

Share this news

Leave a Reply

%d bloggers like this: