വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ് ഇന്ന് ആരംഭിക്കും; പണം തിരികെ ലഭിക്കുന്നത് ചെക്കിലൂടെ

 

വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ്ങിന് ഇന്ന് തുടക്കം കുറിക്കും. ഐറിഷ് പ്രസിഡന്റ് മക്കള്‍ ഡി ഹിഗ്ഗിന്‍സ് വാട്ടര്‍ സര്‍വീസസ് ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി മാറി. കഴിഞ്ഞ ആഴ്ച ഡെയില്‍ പാസാക്കിയ ബില്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു. ഇന്ന് മുതല്‍ റീഫണ്ടിങ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി. രാജ്യത്ത് ഒരു മില്യണ്‍ ആളുകള്‍ക്ക് അവര്‍ ഒതുക്കിയ വാട്ടര്‍ ചാര്‍ജ്ജ് തിരികെലഭിക്കും റീഫണ്ടിങ് ചെക്ക് രൂപത്തിലാണ് ലഭ്യമാവുക. റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐറിഷ് വാട്ടറിന്റെ വെബ്സൈററില്‍ ലഭ്യമാണ്. മേല്‍വിലാസം മാറിയവരും റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട മാറ്റ് സംശയങ്ങള്‍ക്കും ഐറിഷ് വാട്ടറിന്റെ 1850 448 448 എന്ന ടോള്‍ ഫ്രീ നമ്പറുമായി ബന്ധപ്പെടുക. .

ഒറ്റയ്ക്ക് താമസിക്കുകയും അഞ്ചില്‍ കൂടുതല്‍ ബില്ലുകള്‍ അടച്ചിട്ടുള്ള ഒരാള്‍ക്ക് 200 യൂറോ തിരികെ ലഭിക്കും. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് 325 യൂറോയ്ക്ക് അര്‍ഹതയുണ്ട്. ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമൂഹിക സുരക്ഷാ വകുപ്പ് നല്‍കുന്ന ജലസംരക്ഷണത്തിനു വേണ്ടിയുള്ള 100 യുറോക്ക് പുറമെയാണ് വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ടിങ് നല്‍കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വെള്ളക്കരം അടച്ചവര്‍ക്ക് തുക തിരിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ നാളുകളില്‍ ഐറിഷ് ജനതക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ ഈ വാഗ്ദാനം പ്രവര്‍ത്തിപഥത്തില്‍ സാധ്യമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വെള്ളക്കരം തിരിച്ചു നല്‍കുന്നതോടെ ജനങ്ങളുടെമേല്‍ വിശ്വാസം ആര്‍ജ്ജിക്കാന്‍ വരേദ്കര്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.water.ie/for-home/refunds/

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: