വാട്ടര്‍ ചാര്‍ജ്ജ് പ്രക്ഷോപം ശക്തമാകുമെന്ന് സൂചന

ഡബ്ലിന്‍: പരിധി ലംഘിച്ചുള്ള ജല ഉപയോഗത്തിന് വാട്ടര്‍ബില്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ സമരം. അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്ന ഈ നിയമ വ്യവസ്ഥയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് People Before Profit ടി.ഡി ബ്രിഡ് സ്മിത്ത് ഭവന മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. അമിതമായി വെള്ളം ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഏതു മാര്‍ഗമാണ് മന്ത്രാലയം അവലംബിക്കുന്നതെന്നും ബ്രിഡ് സ്മിത്ത് ചോദിക്കുന്നു.

രാജ്യത്തെ 50 ശതമാനത്തോളം പൈപ്പ് ലൈനുകളിലും ചോര്‍ച്ച നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച സ്മിത്ത് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ള നഷ്ടം അധിക വെള്ള ഉപയോഗത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും ഈടാക്കുകയാണെന്നും ആരോപിക്കുന്നു. പ്രതിവര്‍ഷം 213,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് അധിക വാട്ടര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ നടപടിയെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ വാട്ടര്‍ ബില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനില്‍ 2016-ലും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്ന സംഘടന സമരവുമായി മുന്നോട്ട് വന്നിരുന്നു.

ജലവിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപാകതകള്‍ അവസാനിപ്പിച്ചാല്‍ രാജ്യത്തെ ജലനഷ്ടം തടയാന്‍ കഴിയുമെന്ന് സംഘടന പറയുന്നു. പ്രതിവര്‍ഷം വിവിധ ഭാഗങ്ങളിലായി 5 ലക്ഷം ലിറ്ററില്‍ കൂടുതല്‍ വെള്ളം നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് ഐറിഷ് വാട്ടര്‍ തന്നെ തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഹൗസിങ് മന്ത്രാലയത്തിന് കൈമാറിയിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. മാത്രമല്ല ജല വിതരണവുമായി ബന്ധപ്പെട്ട് ഘടിപ്പിച്ച മീറ്ററുകളിലും സാങ്കേതിക പ്രശ്‌നത്തെ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിലും ഭവന മന്ത്രാലയം ശ്രദ്ധ പതിപ്പിച്ചില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. പകരം അമിത വെള്ളം ഉപയോഗിച്ചതിന്റെ പേരില്‍ വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തി ജനങ്ങള്‍ക്കുമേല്‍ അധിക ഭാരം കയറ്റി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സമരക്കാര്‍ പ്രതികരണം നടത്തി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: