വാട്ടര്‍ ചാര്‍ജിനെതിരെ പ്രതിഷേധം…ടിഡിയടക്കം ഇരുപത് പേര്‍ക്കെതിരെ കുറ്റം ചുമത്തി

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരായ പ്രതിഷേധത്തിന്‍റെ പേരില്‍ ടിഡിയടക്കം ഇരുപത് പേര്‍ക്കെതിരെ കുറ്റം ചുമത്തി. ജോബ്സ്ടൗണില്‍ നടന്ന പ്രതിഷേധത്തിന്‍റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇവിടെ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ മണിക്കൂറുകളോളം കാറില്‍ കുടുങ്ങി പോയിരുന്നു. തടഞ്ഞ് വെയ്ക്കല്‍, അക്രമകരമായി ക്രമസമാധാനം ലംഘിക്കല്‍, നഷ്ടം വരുത്തുക തുടങ്ങിയവയ്ക്കാണ് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.

നാല്‍പതോളം പേരായിരുന്നു പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധ്യമല്ലെന്നുമാണ് ഗാര്‍ഡ വ്യക്തമാക്കുന്നത്. നീതിന്യായ വകുപ്പ് പറയുന്നതാകട്ടെ ഡിപിപിയുടെ കൈയ്യിലുള്ള കാര്യമാണിതെന്നും ആണ്. കുറ്റകൃത്യം ചാര്‍ജ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സമന്‍സ് പുറപ്പെടുവിക്കുകയോ അറസ്റ്റ് ഉണ്ടാകുകയോ ചെയ്യാം. സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തില്‍ പ്രതിഷേധക്കാരില്‍ നിന്ന് ഗാര്‍ഡ കാറില്‍ ബര്‍ട്ടന്‍ അന്ന് തിരിച്ച് പോയിരുന്നു. പ്രതിഷേധക്കാരാകട്ടെ ബര്‍ട്ടന്‍റെ വാഹനത്തില്‍ കൈകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു.

രണ്ട് മാസം കഴിഞ്ഞ് ടിഡി പോള്‍ മര്‍ഫി, കൗണ്‍സിലര്‍ കെയ്റന്‍ മഹോന്‍, മിക്ക മര്‍ഫി എന്നിവരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. കുറ്റ കൃത്യം ചുമത്തപ്പെട്ടവരില്‍ ഒരാള്‍ താനായിരിക്കുമെന്നാണ് മര്‍ഫി പ്രതികരിച്ചിരിക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കാവുന്നതാണെന്നും കൂട്ടിചേര്‍ക്കുന്നു. പ്രതിഷേധം മറ്റ് പ്രതിഷേധങ്ങള്‍പോലെ തന്നെ ആയിരുന്നെന്നും അതിര് കടന്ന പ്രകടനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മന്ത്രിമാര്‍ മുമ്പും ഇത്തരം സാഹചര്യങ്ങള്‍ നേരിട്ടുണ്ടെന്നും മര്‍ഫി വ്യക്തമാക്കുന്നു. ജനങ്ങളെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിച്ചേക്കും ഇതെന്ന് കരുതുന്നതായും പ്രതികരിച്ചു.

മാര്‍ഫിയെ ആറ് മാസത്തേക്ക് ശിക്ഷിച്ചാല്‍ അദ്ദേഹത്തെ ഓഫീസില്‍ നിന്ന്  നിയമപ്രകാരം മാറ്റേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: