വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു.മനു ചെന്നിത്തലയാണ് കണ്‍വീനര്‍. രേഖ ജിമ്മി, മൗറീന്‍ ജോര്‍ജ് എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ കമ്മറ്റിക്കാണ് വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നിര്‍വ്വാഹക കമ്മിറ്റി അംഗീകാരം നല്‍കിയത്

കല,സാഹിത്യം,കേരള സംസ്‌കാരം,മലയാള ഭാഷ എന്നീ രംഗങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടത്ര പരിശീലനങ്ങളും,മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക എന്നതാണ് ഈ കമ്മറ്റിയുടെ പ്രാധാന ഉദ്ദേശ്യം.

ആദ്യഘട്ടമെന്ന നിലയില്‍ വാട്ടര്‍ ഫോര്‍ഡ് ഫറോന്‍ഷനീന്‍ യൂത്ത് സെന്ററുമായി ചേര്‍ന്ന് നടത്ത കുട്ടികള്‍ക്കായി മലയാള ഭാഷ, കല, സാഹിത്യം, മലയാള ഭാഷ എന്നീ മേഖലയില്‍ വിവിധ പരിശീലന പരിപാടികള്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

കുട്ടികളെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചു കരിക്കുലം അടിസ്ഥാനമാക്കിയായിരിക്കും മലയാളം ഭാഷാ പരിശീലനം നല്‍കുന്നത്.അടുത്ത ഘട്ടത്തില്‍ വിപുലമായ സൗകര്യങ്ങളോടെ മലയാളം ലൈബ്രറി,വിവിധ കായിക ഇനങ്ങളില്‍ പരിശീലനം മുതലായവ നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാകും.

വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 15 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ‘ കള്‍ചറല്‍ സെല്‍ ‘ കമ്മിറ്റി.സ്‌നേഹ മധു, ഐറീന്‍ സാബു,ജയ പ്രിന്‍സ്,നിഷ ബെന്നി,സുനി മോള്‍ തമ്പി,നിഷ ഷോണ്‍,ജോമോള്‍ ജോസഫ്,ജൂബി സന്തോഷ്, ജിനു അബ്രഹാം,അഭിലാഷ് തോമസ്,അനൂപ് പീറ്റര്‍,ഷാജു ജോസ് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലന ക്ലാസുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനും മനു ചെന്നിത്തല(0876244985),അനൂപ് പീറ്റര്‍(0894193783) രേഖ ജിമ്മി, മൗറീന്‍,എന്നിവരെ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്:അനസ് എം സെയ്ദ്

Share this news

Leave a Reply

%d bloggers like this: