വാട്ടര്‍ഫോര്‍ഡില്‍ വി.ദൈവമാതാവിന്റെ പെരുന്നാളും കുടുംബംഗമവും

 

വാട്ടര്‍ഫോര്‍ഡ് സെ.ഗ്രിഗോറിയോസ് ചര്‍ച്ച്, സെ.ജോര്‍ജ്ജ് ചര്‍ച്ച് ലീമെറിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിശുദ്ധ് ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും കുടുംബസംഗമവും നടത്തപ്പെടുന്നു. ഓഗസ്റ്റ് 15,16 ശനി, ഞായര്‍ ദിവസങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് ന്യൂ ടൗണ്‍ സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

15 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം , 10 ന് വി.കുര്‍ബാന, 11:45 ന് പ്രദക്ഷിണം, 12 ന് നേര്‍ച്ച സദ്യ എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമത്തിന് ഫാ.ബിജു പാറേക്കാട്ടില്‍, ഫാ.അനീഷ് കെ.സാം , ഫാ.യല്‍ദോ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. ‘കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഈ വചനത്തെ ആസ്പദമാക്കി ക്ലാസുകളും ചര്‍ച്ചകളും നടത്തപ്പെടും. കുടുംബസംഗമത്തോടൊപ്പം സണ്ഡേസ്‌കൂള്‍ കുട്ടികളുടെ OVBS ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി ഫാ.യല്‍ദോ വര്‍ഗ്ഗീസ് 0871425844

Share this news

Leave a Reply

%d bloggers like this: