വാട്ടര്‍ഫോര്‍ഡില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

അയര്‍ലന്‍ഡ്: വാട്ടര്‍ഫോര്‍ഡ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115ം ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു..2017 നവംബര്‍ 3,4 (വെള്ളി,ശനി) ദിവസങ്ങളില്‍ എഡ്മണ്‍ഡ് റൈസ് ചാപ്പലില്‍ ആണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.00 മണിക്ക് സന്ധ്യാനമസ്‌കാരം ധ്യാനപ്രസംഗം ,മധ്യസ്ഥപ്രാര്‍ഥന,ആശീര്‍വാദം എന്നിവയും ശനിയാഴ്ച്ച രാവിലെ 09: 00 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10.00 ന് വിശുദ്ധ കുര്‍ബ്ബാനയും,പ്രദക്ഷിണവും,ആശിര്‍വാദവും,നേര്‍ച്ചവിളബും,സ്‌നേഹവിരുന്നും.തുടര്‍ന്ന്
കൊടിയിറക്കോടുകൂടി പെരുന്നാളിന് സമാപ്തി കുറിക്കും.

രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദര്‍ സഖറിയാ ജോര്‍ജ്ജ് ( ജെസ്സന്‍ വി. ജോര്‍ജ്ജ് ), ട്രസ്റ്റി ഷാജി മത്തായി , സെക്രട്ടറി സിജു റ്റി. അലക്‌സ് എന്നിവര്‍ അറിയിച്ചു.

(വാര്‍ത്ത:ഷാജി ജോണ്‍ പന്തളം.)

 

Share this news

Leave a Reply

%d bloggers like this: