വാട്ടര്‍ഫോര്‍ഡില്‍ നേഴ്സുമാര്‍ സമര രംഗത്തേക്ക്

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സൈക്യാര്‍ട്രി വിഭാഗത്തിലെ നേഴ്സുമാര്‍ ഫെബ്രുവരി 20 മുതല്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തുടക്കമിടും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് നിയന്ത്രണ വിധേയമാക്കുക, നേഴ്‌സിങ് റിക്രൂട്‌മെന്റ് നടത്തുക, നേഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പരിപാടി. സൈക്യാര്‍ട്രിക് നേഴ്‌സസ് അസോസിയേഷനില്‍ അംഗങ്ങളായ നേഴ്സുമാരാണ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നത്. മനോരോഗ വിഭാഗമായതിനാല്‍ രോഗികളുടെ അതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ നേഴ്സുമാര്‍ പറയുന്നു. നേഴ്സുമാരെയും, നേഴ്‌സിങ് അസിസ്റ്റന്റുമാരെയും ഒരേ അനുപാതത്തില്‍ നിയമിച്ചാല്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും നേഴ്‌സിങ്ങ് സംഘടനകള്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: