വാട്ടര്‍ഫോര്‍ഡിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സമ്മാനം

വാട്ടര്‍ഫോര്‍ഡ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന് അഭിമാനവുമായി വാട്ടര്‍ഫോര്‍ഡിലെ മലയാളിയായ ഗോപിക സുരേഷിന്റെ നേതൃത്വത്തിലുള്ള ടീം ഡബ്ലിന്‍ RDS ല്‍ നടന്ന BT Young Scientist Competition ല്‍ Social and Behavioural sciences in the intermediate age വിഭാഗത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. ആലപ്പുഴ സ്വദേശിയായ സുരേഷ് കുമാറിന്റെയും ശ്രീദേവി സുരേഷിന്റെയും മകളായ ഗോപിക സുരേഷിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥിനിയായ കാരന്‍ ചന്ദ്രകാന്ദ്, ഐറിഷ് വിദ്യാര്‍ത്ഥിനിയായ കേറ്റ് ലോവ്‌ലര്‍ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.

വാട്ടര്‍ഫോര്‍ഡ് സെ.ആഞ്ജലസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഈ മൂവര്‍ സംഘം.

Share this news

Leave a Reply

%d bloggers like this: